ഞാനും യുവിയും ചെയ്തപ്പോലെ റിഷഭ് പന്തിനു ചെയ്യാന്‍ കഴിയും. എക്സ് ഫാക്ടര്‍ ചൂണ്ടികാട്ടി സുരേഷ് റെയ്ന

rishab on bench

വരുന്ന ടി20 ലോകകപ്പില്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്കൊപ്പം ഇന്ത്യയുടെ നിര്‍ണായക താരമാകാന്‍ പോകുന്നത് റിഷഭ് പന്തായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. രവീന്ദ്ര ജഡേജ പരിക്കേറ്റ പുറത്തായ സാഹചര്യത്തില്‍ ടീമിലെ സ്പെഷ്യലിസ്റ്റ് ഇടം കയ്യന്‍ ബാറ്റര്‍ റിഷഭ് പന്ത് മാത്രമാണുള്ളത്.

അതിനാല്‍ ധോണിയുടെ കീഴില്‍ പണ്ട് യുവിയും ഗംഭീറും താനും ചെയ്ത ജോലി റിഷഭ് പന്തിന് സാധിക്കുമെന്നും സുരേഷ് റെയ്ന അഭിപ്രായപ്പെട്ടു.

94865859

” ടീമില്‍ ഇടം കയ്യന്‍ ബാറ്റര്‍മാര്‍ പ്രാധാന്യമാണ്. ആദ്യം മുതല്‍ ആറാം നമ്പര്‍ വരെ നമ്മുക്ക് ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍മാരില്ലാ. എതിരാളികള്‍ക്ക് രണ്ടോ മൂന്നോ ഇടം കയ്യന്‍ ബോളര്‍മാരുണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്. 2007 ലും 11 ലും 13 ലും ഞാനും ഗംഭീറും യുവിയും ചെയ്ത ജോലി നിങ്ങള്‍ക്കറിയാം ”

” ഹര്‍ദ്ദിക്കിനൊപ്പം ഒരു എക്സ് ഫാക്ടര്‍ വേണം. ആരാകണം ആ എക്സ് ഫാക്ടര്‍ ? ഇടം കൈയ്യനായ റിഷഭ് പന്തായിരിക്കും അത്. ” റെയ്ന പറഞ്ഞു.

See also  പട്ടിദാർ പുറത്തേക്ക്. മറ്റൊരു താരത്തിനും ഗെറ്റ് ഔട്ട്‌. അവസാന ടെസ്റ്റിലെ പ്ലെയിങ് ഇലവൻ ഇങ്ങനെ.

ലെഫ്റ്റ് – റൈറ്റ് കോംമ്പിനേഷനുകള്‍ എതിരാളികളെ പ്രയാസപ്പെടുത്തുമെന്നും ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ ലെഫ്റ്റ് ഹാന്‍ഡേഴ്സ് പ്രാധാന്യമാണെന്നും മുന്‍ താരം പറഞ്ഞു. ഓസ്ട്രേലിയയില്‍ പന്ത് മികച്ച പ്രകടനം നടത്തിയട്ടുണ്ട് എന്ന് ചുണ്ടികാട്ടി സുരേഷ് റെയ്ന പറഞ്ഞു.

Scroll to Top