ധോണിയൊരിക്കലും മത്സരത്തിന് മുൻപായി ടീം അംഗങ്ങളോട് ഗുഡ് ലക്ക് പറയില്ല :ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രഗ്യാൻ ഓജ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകൻ  എന്ന് ക്രിക്കറ്റ് ലോകത്തിൽ  വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മഹേന്ദ്ര സിംഗ് ധോണി .
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കപ്പിത്താനാണ് .
ചെന്നൈ ഈ സീസണിൽ നാലിൽ 3 മത്സരങ്ങളും ജയിച്ച് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണിപ്പോൾ .

എന്നാൽ  എംഎസ് ധോണിയുടെ ഇതുവരെ  ആര്‍ക്കുമറിയാത്ത ഒരു അന്ധവിശ്വാസത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ  ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ക്രിക്കറ്റ് മത്സരങ്ങളിൽ തന്ത്രങ്ങൾ കൊണ്ട് എതിരാളികളെ കീഴ്പ്പെടുത്തുന്ന ധോണിക്ക് ചില പ്രത്യേക തരത്തിലുള്ള വിശ്വാസങ്ങളുമുണ്ടെന്നാണ് ഓജ വെളിപ്പെടുത്തുന്നത് .

“ഏതൊരു മത്സരത്തിനും മുൻപ് ധോണി ഒരിക്കലും ടീമിലെ സഹതാരങ്ങളോട് ഗുഡ് ലക്ക് പറയാറില്ല  .ഇതിന് പിന്നിൽ ധോണിക്ക് ചില കാര്യങ്ങളുമുണ്ട് .ചില തവണ ഇങ്ങനെ  പറഞ്ഞപ്പോള്‍ അത്  ടീമിനാകെ  വലിയ തിരിച്ചടിയേകിയിട്ടുണ്ട് തന്റെ ആശംസ കാരണമാണ് ഇത് എല്ലാമെന്നാണ്  ധോണി ഉറച്ച്  വിശ്വസിക്കുന്നത്. അതുകൊണ്ടാവാം അദ്ദേഹം ഗുഡ്‌ലക്ക് പറയുന്നത് നിർത്തിയത് “ഓജ തുറന്ന് പറഞ്ഞു .

Previous articleഅവൻ ഭാവി താരം : ഇന്ത്യൻ ടീമിൽ വൈകാതെ കളിക്കും – യുവതാരത്തെ വാനോളം പുകഴ്ത്തി കോഹ്ലിയും ഗവാസ്‌ക്കറും
Next articleകുഞ്ഞാവയുടെ സെല്‍ഫി സെലിബ്രേഷന്‍. ഏറ്റെടുത്ത് ആരാധകര്‍.