ടി20 ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഒരു ഓവറിലെ ആറ് പന്തും സിക്സ് നേടുന്ന രണ്ടാമത്തെ താരമായി കിറോണ്‍ പൊള്ളാര്‍ഡ് മാറി. യുവരാജിനു ശേഷമാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ടി20യിലാണ് പൊള്ളാര്‍ഡിന്‍റെ ഈ പ്രകടനം നടന്നത്.
ഹാട്രിക്ക് നേടി നിന്ന അഖില്‍ ധനജ്ജയെയാണ് പൊള്ളാര്‍ഡ് ഗ്യാലറിയിലേക്ക് പറഞ്ഞയച്ചത്. എവിന്‍ ലൂയിസ്, നിക്കോളസ് പൂറന്‍, ക്രിസ് ഗെയില്‍ എന്നിവരെ പുറത്താക്കിയാണ് ധനജ്ജയെ ഹാട്രിക്ക് നേടിയത്.
മത്സരത്തിലെ ആറാം ഓവറിലാണ് പൊള്ളാര്‍ഡ് ആറ് സിക്സ് അടിച്ചെടുത്തത്. സിക്സ് പ്രകടനത്തിനു ശേഷം 11 പന്തില്‍ 38 റണ്‍സ് നേടി പൊള്ളാര്‍ഡ് മടങ്ങി.
പൊള്ളാര്‍ഡിനു മുന്‍പ് യുവരാജ് സിങ്ങാണ് ഈ നേട്ടം കൈവരിച്ചട്ടുള്ളത്. 2007 ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ആറു പന്തും സിക്സ് നേടിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് സിക്സ് നേടുന്ന മൂന്നാമത്തെ താരമാണ് ഈ വിന്‍ഡീസ് ക്രിക്കറ്റര്‍. 2007 എകദിന ലോകകപ്പില്‍ സൗത്താഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സ് നെതര്‍ലണ്ടിനെതിരെ ഓരോവറില്‍ 6 സിക്സ് നേടിയിരുന്നു.
Pollard’s 6*6
— AlreadyGotBanned 😄 (@KirketVideoss) March 4, 2021
How lucky are we to have @irbishi in the comm box 🔥#WivSL #SLvWi #Pollard #KieronPollard https://t.co/BhdliaYRap pic.twitter.com/1jmLXIHiwD