നൂറ്റാണ്ടുകൾക്കിടയിൽ ഒരിക്കല്‍ മാത്രമേ അവനെ പോലെയുള്ള താരങ്ങൾ ഉണ്ടാവുകയുള്ളൂ; ഹർദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി പൊള്ളാർഡ്.

images 41

നിലവിലെ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തുന്ന താരം നിലവിലെ ഇന്ത്യൻ ടീമിൻറെ നെടുംതൂണാണ്. അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനാവുകയും ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത് അവസാന ഐപിഎല്ലിലൂടെയാണ് ഹർദിക് പാണ്ഡ്യ സൂപ്പർതാര പദവിയിലേക്ക് എത്തിയത്. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഫിനിഷർ റോളിൽ വിശ്വസ്തനായ താരമാണ് ഹർദിക് പാണ്ഡ്യ.


ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ഏറെ സാധ്യതയുള്ള ആളുമാണ് താരം. ഇത്തവണത്തെ ലോകകപ്പിന് ശേഷം രോഹിത് ശർമ നായക പദവിയിൽ നിന്നും ഇറങ്ങിയാൽ മിക്കവാറും ഹർദിക് പാണ്ഡ്യ തന്നെയായിരിക്കും അടുത്ത ഇന്ത്യൻ നായകൻ. ട്വൻറി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ ഹർദിക് പാണ്ഡ്യയിൽ പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസിലെ സഹതാരമായിരുന്ന കീറോൺ പൊള്ളാർഡ്.

images 42

“ഹര്‍ദിക്കിന്റെ അധ്വാനം തുടര്‍ന്നുകൊണ്ടോയിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള ഹര്‍ദിക്കിന്റെ പ്രകടനം നോക്കുക. കഠിനാധ്വാനത്തിന്റെ ഫലമാണത്. അവനെ എനിക്ക് കുറച്ച് വര്‍ഷങ്ങളായി അറിയാം. അവന്‍ എങ്ങനെയാണ് തയ്യാറെടുക്കുന്നതെന്ന് എനിക്കറിയാം. ഗുജറാത്ത് ടൈറ്റന്‍സിനായി അവന്‍ ചെയ്തതില്‍ എനിക്ക് അത്ഭുതമില്ല.

See also  പാണ്ഡ്യയെ എന്തിനാണ് നിങ്ങൾ കൂവുന്നത്? വേറെ ഒരിടത്തും ഇത് നടക്കില്ല. പിന്തുണയുമായി അശ്വിൻ.
images 43

എല്ലാ ക്രിക്കറ്റ് താരങ്ങളും കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നത്. അവനെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. മഹാനായ ക്രിക്കറ്റ് താരമാണവന്‍. അവന് എല്ലാവിധ ആശംസകളും നേരുന്നു.”- പൊള്ളാർഡ് പറഞ്ഞു. ഇന്ത്യക്കുവേണ്ടി ഹർദിക് പാണ്ഡ്യ 73 ട്വെൻ്റി-20 മത്സരങ്ങളിൽ നിന്ന് 1549 റൺസും 54 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ 17 മത്സരങ്ങളിൽ നിന്നും 1963 റൺസും,50 വിക്കറ്റുകളുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

Scroll to Top