ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമാണ് കീരോൺ പൊള്ളാർഡ്. മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന താരം ഇപ്പോൾ ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വർഷത്തെ ഐ.പി.എൽ സീസണിലെ ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.
ടീമിന് തലമുറ മാറ്റം വേണമെന്ന കാര്യത്തിൽ താൻ അംഗീകരിക്കുന്നതായും വിരമിക്കൽ പ്രഖ്യാപനത്തിലൂടെ പൊള്ളാർഡ് പറഞ്ഞു. താരത്തിന്റെ വാക്കുകൾ വായിക്കാം..”കുറച്ച് വർഷങ്ങൾ കൂടി കളിക്കുന്നത് തുടരുന്നത് കൊണ്ട് ഈ തീരുമാനം എളുപ്പമായിരുന്നില്ല. ഒരുപാട് നേട്ടങ്ങൾ കൈവരിച്ച ഫ്രാഞ്ചൈസിയാണ് മുംബൈ. ഫ്രാഞ്ചൈസിക്ക് പരിവർത്തനം ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കാൻ സാധിക്കില്ലെങ്കിൽ അവർക്കെതിരെ കളിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല.ഒരു തവണ മുംബൈയുടെ ഭാഗമായവർ എപ്പോഴും മുംബൈയുടെ ഭാഗമാണ്. കഴിഞ്ഞ 13 വർഷം ഐ.പി.എല്ലിന്റെ ഏറ്റവും വലുതും വിജയകരവുമായ ടീമിനൊപ്പം ആയതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.”- പൊള്ളാർഡ് വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞു.
2019ലാണ് പൊള്ളാർഡ് മുംബൈ ടീമിൽ എത്തിയത്. 189 മത്സരങ്ങളിൽ നിന്നും 3412 റൺസ് ആണ് താരം നേടിയിട്ടുള്ളത്. മുംബൈ 5 ഐപിഎൽ കിരീടവും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവും നേടുമ്പോൾ പൊള്ളാർഡ് ടീമിലുണ്ട്. കഴിഞ്ഞവർഷം രാജ്യാന്തര 20-2 0യിൽ താരം വിരമിച്ചിരുന്നു. അതേ സമയം അടുത്തവർഷം മുതൽ ബാറ്റിങ് പരിശീലകനായി താരം ടീമിനൊപ്പം ഉണ്ടാകും.