ജസ്പ്രീത് ബുംറക്ക് പകരം ആര് ? അവേശ് ഖാന്‍ മുതല്‍ ഉമ്രാന്‍ മാലിക്ക് വരെ

ടി20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഇന്ത്യക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പ്രധാന ആയുധമായ ജസ്പ്രീത് ബുംറ പരിക്ക് കാരണം ഓസ്ട്രേലിയന്‍ ലോകകപ്പിനുണ്ടാകില്ലാ. കഴിഞ്ഞ ഏഷ്യാ കപ്പിലും ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായി മാറിയിരുന്നു.

ജസ്പ്രീത് ബുംറയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചട്ടില്ലാ. ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് ബുംറക്ക് പകരക്കാരനായി എത്താന്‍ കഴിയുന്ന താരങ്ങളെ നോക്കാം

ആവേശ് ഖാന്‍

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെയാണ് ആവേശ് ഖാന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ഇതുവരെ 14 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച താരം 13 വിക്കറ്റുകള്‍ വീഴ്ത്തി. 9.10 എന്ന എക്കോണമിയാണ് ആശങ്കപ്പെടുത്തുന്ന ഒരു കാര്യം. പവര്‍പ്ലേയിലും മിഡില്‍ ഓഡറിലും ഡെത്ത് ഓവറിലും ഒരുപോലെ ഉപയോഗിക്കാവുന്ന താരമാണ് ആവേശ് ഖാന്‍

ദീപക്ക് ചഹര്‍

നിലവില്‍ റിസര്‍വ് താരങ്ങളില്‍ ഒരാളായാണ് ദീപക്ക് ചഹറിനെ ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. പവര്‍പ്ലേയില്‍ സ്വിങ്ങിലൂടെ വിക്കറ്റെടുക്കാനും ലോവര്‍ ഓഡറില്‍ അത്യാവശും ബാറ്റ് ചെയ്യാനും ദീപക്ക് ചഹറിന് കഴിയും.

ഉമ്രാന്‍ മാലിക്ക്.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ വിസ്മയിച്ച താരങ്ങളില്‍ ഒരാളാണ് ഉമ്രാന്‍ മാലിക്ക്. പതിവായി 150 കി.മീ വേഗതയില്‍ പന്തെറിയാന്‍ ഉമ്രാന്‍ മാലിക്കിന് സാധിച്ചിരുന്നു. ഓസ്ട്രേലിയയിലെ വേഗത നിറഞ്ഞ പേസുകള്‍ ഉമ്രാന്‍ മാലിക്കിന് അനുയോജ്യമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

മുഹമ്മദ് ഷമി.

സീനിയര്‍ പേസ് ബൗളറായ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇന്ത്യയെ നയിക്കാന്‍ ഒരു സീനിയര്‍ ബോളര്‍ വേണം. അതിനു ഏറ്റവും അനുയോജ്യനായ താരം മുഹമ്മദ് ഷമിയാണ്. അനുഭവപരിചയം ഏറെയുള്ള താരത്തെ നിലവില്‍ റിസര്‍വ് താരമായാണ് പരിഗണിച്ചട്ടുള്ളത്.

Previous articleഎന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ഇന്ത്യക്കെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ഞാൻ ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്
Next articleജസ്പ്രീത് ബുംറ പൂര്‍ണ്ണമായും തകരും. അക്തറിന്‍റെ പഴയകാല അഭിമുഖം വൈറല്‍