ബയോ ബബിൾ ജീവിതം ഏറെ ദുഷ്കരം :ഇനി പരമ്പരകൾ ഷെഡ്യൂള്‍ ചെയ്യുമ്പോൾ താരങ്ങളോട് കൂടി ചോദിക്കണം – നിലപാട് വ്യക്തമാക്കി വിരാട് കോഹ്ലി

അപ്രതീക്ഷിതമായി ലോകത്ത് ഏറെ മാറ്റങ്ങൾ കൊണ്ടുവന്നത് കോവിഡ് 19 രോഗ വ്യാപനമാണ് .കായിക മേഖലയിലും പ്രത്യേകിച്ച് ക്രിക്കറ്റിലും ഒട്ടേറെ പുതിയ സാഹചര്യങ്ങൾ കോവിഡ് മഹാമാരിയുടെ വരവ് കാരണം സംജാതമായി .കോവിഡ് മഹാമാരിയുടെ  ഭീഷണികൾക്കിടയിലും എല്ലാവിധ സുരക്ഷ മാർഗങ്ങളും പാലിച്ചാണിപ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത് .പരമ്പരകൾക്ക് മുൻപായി താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും എല്ലാം കോവിഡ് പരിശോധനകൾ കൂടാതെ നിർബന്ധിത ക്വാറന്റൈൻ  എന്നിവയുമുണ്ട് .

എന്നാൽ  ടീമിലെ കളിക്കാർക്കും ടീം സ്റ്റാഫിനുമൊക്കെ ഏറെ തലവേദന സൃഷ്ഠിക്കുന്നത് അവർ  കുറച്ച് മാസങ്ങളായി  അനുവർത്തിച്ചു പോരുന്ന ബയോ ബബിൾ സംവിധാനമാണ് .
കൂടാതെ ഒന്നിന് പിറകെ ഒന്നായി വരുന്ന ക്രിക്കറ്റ് പരമ്പരകളും താരങ്ങളിൽ ഏറെ  മാനസിക സംഘർഷമാണ് പലപ്പോഴും  രൂപപ്പെടുത്തുന്നത് .ഇപ്പോൾ ഇതിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .”ബയോ ബബിളുകളിലെ ജീവിതത്തിലൂടെ കടന്ന പോകുന്ന കായിക താരങ്ങള്‍ക്ക് ആവശ്യമുള്ള വിശ്രമം ലഭിക്കേണ്ടത് അത്യാവശ്യമാണ് .  ഇത്തരത്തിൽ എല്ലാവർക്കും പൂർണ്ണ വിശ്രമം ലഭിക്കുന്ന രീതിയിലാവണം  തീരുമാനങ്ങൾ  എന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഷെഡ്യൂളിംഗ് താരങ്ങളുടെ കൈയ്യിലുള്ള സംഭവം അല്ലെന്നും വര്‍ക്ക് ലോഡും ബയോ ബബിളുകളിലെ മാനസിക നിലകളും എല്ലാ  പരിഗണിച്ചാവണം” ടീമിന്റെ മത്സര  ഷെഡ്യൂള്‍ ക്രമീകരിക്കേണ്ടത് എന്നും അഭിപ്രായപ്പെട്ടു .

“നാം ശീലിച്ച സാഹചര്യങ്ങൾ അല്ലെ ഇപ്പോഴത്തേത്  ശാരീരികമായ സാഹചര്യം മാത്രമല്ല പുതിയ  അന്തരീക്ഷത്തില്‍ താരങ്ങളുടെ മാനസിക നിലയും  ഏറെ വലിയ ഘടകമാണ്” .ടീം മീറ്റിങ്ങിൽ താരങ്ങളോട്  ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും  ഉണ്ടാകേണ്ടതാണെന്നും കോഹ്ലി  അഭിപ്രായപ്പെട്ടു. ഭാവിയില്‍ എന്താകും  മത്സരങ്ങൾക്ക് മുൻപ്  നിയന്ത്രണങ്ങള്‍ വരുന്നതെന്നോ എത്ര കാലം ബയോ ബബിളില്‍  ഇത് പോലെ കഴിയേണ്ടി വരുമോ എന്നതില്‍ വലിയ വ്യക്തതയില്ലാത്തതിനാല്‍ പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് മുമ്പ്  താരങ്ങളോട് ചോദിക്കേണ്ടത് ഏറെ ആവശ്യമുള്ള ഒരു കാര്യമാണെന്നും നായകൻ കോഹ്ലി അഭിപ്രായപ്പെട്ടു .

നേരത്തെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും പരമ്പരകൾക്കിടയിൽ താരങ്ങൾക്ക് വ്യക്തമായ വിശ്രമം അനുവദിക്കണം എന്ന് തുറന്ന് പറഞ്ഞിരുന്നു .ഡിസംബർ -ജനുവരി മാസം ഓസീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടുമായി ടെസ്റ്റ് & ടി:20 പരമ്പരകൾ പൂർത്തിയാക്കിയ ഇന്ത്യൻ ടീം ഇന്ന്   ആരംഭിക്കുന്ന  ഇംഗ്ലണ്ടിനെതിരായ  ഏകദിന പരമ്പര കളിക്കും .ശേഷം ഏപ്രിൽ 9 ആരംഭിക്കുന്ന ഐപിൽ കളിക്കുവാൻ താരങ്ങൾ തയ്യാറെടുക്കും .
ജൂൺ രണ്ടാം വാരത്തിലാണ് കിവീസ് എതിരായ ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ .

Previous articleഅവൻ ആദ്യ ഏകദിനം കളിക്കുമോ :ആശങ്ക പ്രകടിപ്പിച്ച്‌ ലക്ഷ്മൺ
Next articleഐപിൽ ആരവം ഉയരുന്നു :കപ്പ് സ്വന്തമാക്കുവാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ മുംബൈയിൽ