ലക്നൗ ടീമില്‍ ആരൊക്കെ വേണം ? ആകാശ് ചോപ്രയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ രണ്ട് പുതിയ ടീമുകളും ഇക്കുറി ടൂര്‍ണമെന്‍റില്‍ ഉണ്ടാകും. ലക്നൗ, അഹമദ്ദാബാദ് ആസ്ഥാനമാക്കിയാണ് പുതിയ ടീമുകള്‍ എത്തുന്നത്. മെഗാലേലത്തിനു മുന്നോടിയായി പഴയ ടീമുകള്‍ താരങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ പുതിയ ടീമുകള്‍ക്ക് പരമാവധി 3 താരങ്ങളെ നിലനിര്‍ത്താം.

പുതിയ സീസണിനോട് അനുബന്ധിച്ച് ലക്നൗ ഫ്രാഞ്ചൈസി ജോലികള്‍ ആരംഭിച്ചട്ടുണ്ട്. സിംബാബ്‌വെയുടെ ഇതിഹാസ താരമായ ആന്‍ഡി ഫ്‌ളവറിനെ  കോച്ചായി നിയമിക്കുകയും പിന്നാലെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ ടീമിന്റെ ഉപദേഷ്ടാവും ആക്കിയിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ സീസണില്‍ ടീമില്‍ വരേണ്ട 3 താരങ്ങളെ നിര്‍ദ്ദേശിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

പഞ്ചാബ് കിങ്‌സിന്റെ മുന്‍ നായകന്‍ കെഎല്‍ രാഹുല്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ താരം റാഷിദ് ഖാന്‍ എന്നിവരെ ലഖ്‌നൗ ടീമിലെത്തിക്കണമെന്നാണ് ചോപ്രയുടെ നിര്‍ദേശം. ഇവരോടൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവരില്‍ ഒരാളെ ടീമിലെത്തിക്കണമെന്നാണ്  ചോപ്രയുടെ ആവശ്യം. ട്വിറ്ററിലൂടെയാണ് മുന്‍ താരം അഭിപ്രായം കുറിച്ചത്.

ലക്നൗ ഫ്രാഞ്ചൈസി ഇതുവരെ മികച്ച നീക്കങ്ങളാണ് നടത്തിയതെന്നും ആകാശ് ചോപ്ര കുറിച്ചു. പഴയ ടീമുകളില്‍ തുടരാന്‍ താത്പര്യമില്ലെന്ന് കെല്‍ രാഹുലും റാഷീദ് ഖാനും അറിയിച്ചിരുന്നു. അതേ സമയം പരമാവധി നാല് താരങ്ങളെ പരമാവധി നിലനിര്‍ത്താന്‍ കഴിയുമായിരുന്നു എന്നുള്ളതിനാല്‍ പാണ്ട്യ, കിഷന്‍ എന്നിവരെ നിലനിര്‍ത്താന്‍ സാധിച്ചില്ലാ.

Previous articleഭാവി നായകനാണ് വൈസ് ക്യാപ്റ്റനായി മാറേണ്ടത് :നിർദേശവുമായി മുൻ പാക് താരം
Next articleഗോള്‍മഴ പെയ്യിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. തകര്‍പ്പന്‍ റെക്കോഡ് നേട്ടം