ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ അത്യന്തം ആവേശപൂർവ്വം അവസാനിച്ചപ്പോൾ വരാനിരിക്കുന്ന ഐപിൽ സീസണുകളിലേക്കായി മികച്ച ടീമിനെ സൃഷ്ടിക്കാനുള്ള പ്ലാനിലാണ് എല്ലാ ടീമുകളും.മെഗാ താരലേലത്തിന് മുൻപായി ടീമുകൾ നിലനിർത്തിയതായ താരങ്ങൾ പട്ടിക പുറത്തുവന്നപ്പോൾ എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികളിലും അഭിമാനം സൃഷ്ടിച്ചത് രാജസ്ഥാൻ റോയൽസ് ടീമാണ്.
ഒരിക്കൽ കൂടി മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ രാജസ്ഥാൻ ടീമിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. സഞ്ജുവിനെ 14 കോടി രൂപക്കാണ് രാജസ്ഥാൻ ടീം നിലനിർത്തിയത് എങ്കിൽ ഇംഗ്ലണ്ട് സ്റ്റാർ താരങ്ങളായ ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവർക്ക് സ്ഥാനം നഷ്ടമായ പട്ടിക ശ്രദ്ധേയമായി. ലേലത്തിൽ ഇവർ ഇരുവരെയും രാജസ്ഥാൻ റോയൽസ് ടീം തിരികെ വിളിച്ചെടുക്കുമെന്നുള്ള സൂചന പുറത്തുവരുന്നുണ്ട് എങ്കിലും വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ കിവീസ് താരം ഡാനിയൽ വെറ്റൊറി
മുൻ ന്യൂസിലാൻഡ് നായകന്റെ ഉറച്ച വിശ്വാസത്തിൽ രാജസ്ഥാൻ പോലൊരു മോശം പ്രകടനം ആവർത്തിക്കുന്ന ടീമിലേക്ക് വരാൻ ഈ താരങ്ങൾ ആരും ആഗ്രഹിക്കില്ല എന്നതാണ്. “ബെൻ സ്റ്റോക്സ്, ആർച്ചർ എന്നിവരെ വീണ്ടും ലേലത്തിൽ വിളിച്ചെടുക്കുവാനായി രാജസ്ഥാൻ ടീമിന് സാധിക്കും പക്ഷേ അവർ കൂടുതലായി ആഗ്രഹിക്കുക മറ്റ് ഏതേലും ടീമിലേക്ക് പോകുവാനാകും എന്നത് തീർച്ച.ഐപിഎല്ലിൽ സ്ഥിരമായി മോശം പ്രകടനങ്ങൾ ആവർത്തിക്കുന്ന പഞ്ചാബ് കിങ്‌സ്, രാജസ്ഥാൻ റോയൽസ് ടീമുകളിലേക്ക് എത്തുവാൻ ഇത്തരത്തിൽ താരങ്ങൾ ആരും ആഗ്രഹിക്കില്ല. അതിന് പ്രധാന കാരണവുമുണ്ട് “മുൻ താരം നിരീക്ഷിച്ചു.
പല ഐപിൽ സീസണിലും മികച്ചതായ പ്രകടനം കാഴ്ചവെക്കാനായി കഴിയാത്ത ഈ ടീമുകൾ പലപ്പോഴും പ്ലേഓഫിലേക്ക് എത്താറില്ലയെന്നും വെറ്റൊറി പറഞ്ഞു. “എപ്പോഴും വിജയിച്ചു നിൽക്കുന്ന ചില ഐപിൽ ടീമുകളിലേക്ക് പോകാനാകും ബെൻ സ്റ്റോക്സ് അടക്കം താരങ്ങൾ ആഗ്രഹിക്കുക. കൂടാതെ രാജസ്ഥാൻ അടക്കം ടീമുകളിൽ നിന്നും മാറി മികച്ച ടീമുകളിലേക്ക് എത്തി അവസരങ്ങൾ ഉപഗോഗിക്കാൻ അവർ ആഗ്രഹിച്ചാൽ അതിൽ കുറ്റം കണ്ടെത്താൻ കഴിയില്ല. മികച്ച ടീമിനോപ്പം വളരെ ഏറെ കഴിവ് പുറത്തെടുക്കാൻ അവർ ആഗ്രഹിച്ചാൽ അതാണ് നല്ലത് “മുൻ ന്യൂസിലാൻഡ് താരം വാചാലനായി