അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ചാമ്പ്യൻ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. നിലവിൽ ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരം കൂടിയായ വിരാട് കോഹ്ലി ഇതിനകം മൂന്ന് ഫോർമാറ്റിലും അനേകം അപൂർവ്വമായ റെക്കോർഡുകൾ കൂടി സ്വന്തമാക്കി കഴിഞ്ഞു. കൂടാതെ പല അപൂർവമായ നേട്ടങ്ങളും കരിയറിൽ മറികടന്നിട്ടുള്ള വിരാട് കോഹ്ലി ഐപിഎല്ലിലും ഗംഭീര പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ടി :20 ക്യാപ്റ്റൻസി ഒഴിയുമെന്നുള്ള കോഹ്ലിയുടെ വാക്കുകൾ ആരാധകരെ അടക്കം ഞെട്ടിച്ചിരുന്നു. എന്നാൽ വിരാട് കോഹ്ലിയെ പലപ്പോഴും ക്രിക്കറ്റ് ലോകം കമ്പയർ ചെയ്യാറുള്ളത് ഇതിഹാസ താരം സച്ചിനുമായിട്ടാണ്. സച്ചിന്റെ നൂറ് സെഞ്ച്വറികൾ എന്ന നേട്ടം കോഹ്ലി മറികടക്കുമെന്നുള്ള ചില മുൻ താരങ്ങളുടെ അടക്കം അഭിപ്രായം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.
അതേസമയം കരിയറിൽ ഒരു മോശം സമയത്തിൽ കൂടിയാണ് ഇപ്പോൾ വിരാട് കോഹ്ലി കടന്നുപോകുന്നത്. കഴിഞ്ഞ 2 വർഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും അടിച്ചെടുക്കുവാൻ കഴിയാതെ വിഷമിക്കുന്ന കോഹ്ലിയുടെ കരിയർ അവസാനിക്കുമ്പോൾ പല നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയില്ല എന്നൊരു വൻ പ്രവചനം നടത്തുകയാണ് മുൻ പാക് താരം മുഹമ്മദ് ആസിഫ്.നിലവിൽ വിരാട് കോഹ്ലി കരിയറിലെ നിർണായകമായ ഒരു ഘട്ടത്തിലാനുള്ളത് എന്നും പറഞ്ഞ മുൻ താരം ഒരിക്കലും ചരിത്രത്തിലെ സച്ചിന്റെ റെക്കോർഡുകൾ കോഹ്ലി തകർക്കില്ല എന്നും അഭിപ്രായപെടുന്നു.
“വിരാട് കോഹ്ലി ഒരു ബോട്ടം ഹാൻഡ് പ്ലയെർ ആണ്.വിരാട് കോഹ്ലി ഫിറ്റ്നസ് കാരണമാണ് ഏറെ നന്നായി കളിക്കുന്നത് അവനെ അത് കരിയറിൽ വളരെ ഏറെ പിന്തുണക്കുന്നു. അവൻ കരിയറിൽ ഒരു ഇടിവ് നേരിടുമ്പോൾ ഒരു തിരിച്ചുവരവ് നടത്താൻ ഒരിക്കൽ പോലും കഴിയുമെന്ന് ഞാൻ കരുതുന്നില്ല.കൂടാതെ പാക് നായകൻ ബാബർ ഇതിഹാസ താരം സച്ചിനെപ്പോലെ പ്രമുഖ മുൻനിര ടോപ് കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റ് ചലനം സച്ചിനെപ്പോലെ വളരെ മികച്ച ഒഴുക്കോടെയാണ്. സച്ചിനെക്കാൾ വിരാട് കോഹ്ലി മികച്ചതാണെന്ന് ആളുകൾ പലരും ഇന്നും പറയുന്നു. ഞാൻ ആ ഒരു വാക്കിനോട് യോജിക്കില്ല വിരാട് സച്ചിന്റെ അടുത്ത് പോലും എത്തുന്നില്ല എന്നതാണ് സത്യം “ആസിഫ് നിരീക്ഷിച്ചു.