രാഹുലും പന്തും അല്ല രോഹിത്തിനോപ്പം ഓപ്പൺ ചെയ്യേണ്ടത്,പകരം അവനെ ഇറക്കണം,അവനാണ് ഏറ്റവും അനുയോജ്യൻ; പാർത്തിവ് പട്ടേൽ

images 18 1

അടുത്ത മാസം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ചാണ് ഇത്തവണത്തെ 20-20 ലോകകപ്പ് അരങ്ങേറുന്നത്.കഴിഞ്ഞ തവണത്തെ ലോകകപ്പിലും ഇത്തവണത്തെ ഏഷ്യകപ്പിലും ദയനീയ പ്രകടനം പുറത്തെടുത്തതിനാല്‍ കനത്ത ആശങ്കയാണ് ഇന്ത്യൻ ആരാധകർക്ക് ഉള്ളത്. എന്നാൽ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് ലോക കിരീടം ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്.

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് പല പല ഉപദേശവുമായി മുൻ താരങ്ങളടക്കം പലരും രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം പാർത്തിവ് പട്ടേലാണ്. ലോകകപ്പിൽ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യേണ്ടത് രാഹുലും പന്തും അല്ല എന്നും പകരം കോഹ്ലി ആകണം എന്നാണ് പാർത്തിവ് പട്ടേൽ പറയുന്നത്.

download



കോഹ്‌ലിയും രോഹിതും വ്യത്യസ്തമായ കളി ശൈലി ഉള്ളവർ ആണെന്നാണ് ഇന്ത്യൻ മുൻ താരം പറഞ്ഞത്.രോഹിത് തുടക്കം മുതൽ ആക്രമിച്ച് കളിക്കുമ്പോൾ കോഹ്ലി വിടവുകൾ കണ്ടെത്തി അതിലൂടെ ബൗണ്ടറി നേടുമെന്നും പാർത്തിവ് പട്ടേൽ പറഞ്ഞു.ഇങ്ങനെ ഇരുവരും കളിക്കുകയാനെങ്കിൽ പവർ പ്ലേയിൽ ഇന്ത്യക്ക് 50നു മുകളിൽ സ്കോർ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

See also  ഐപിഎല്ലില്‍ ത്രില്ലര്‍ പോരട്ടം. രക്ഷകരായി പരാഗും അവേശ് ഖാനും. രാജസ്ഥാന്‍ റോയല്‍സിനു വിജയം.
download 1



കോഹ്ലി ഫോമിൽ അല്ല എന്ന് പറയുമ്പോഴും അദ്ദേഹം അർദ്ധ സെഞ്ച്വറികൾ നേടുന്നുണ്ടായിരുന്നു. എന്നാൽ എല്ലാവരും കാത്തിരുന്നത് അദ്ദേഹത്തിൻ്റെ സെഞ്ചുറിക്ക് വേണ്ടിയായിരുന്നു. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ സാഹചര്യം മനസ്സിലാക്കി കളിക്കാൻ കഴിവുള്ള താരം കോഹ്ലിയാണ്.”- പാർത്തിവ് പട്ടേൽ പറഞ്ഞു.

Scroll to Top