ഗുജറാത്തിനു വേണ്ടിയായിരുന്നു പാർഥിവ് പട്ടേൽ രഞ്ജി ട്രോഫി കളിച്ചത്. പാർത്ഥിവിനൊപ്പം ഇന്ത്യൻ സൂപ്പർ താരവും മുംബൈ ഇന്ത്യൻസ് താരവുമായ ബുംറയും ഗുജറാത്തിന് വേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നു. 2013ൽ ആയിരുന്നു ബംറ മുംബൈയ്ക്ക് വേണ്ടി ഐ പി എല്ലിൽ അരങ്ങേറിയത്. പിന്നീട് 2015ൽ താരം ഇന്ത്യക്ക് വേണ്ടിയും കളത്തിൽ ഇറങ്ങി. നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ബംറ.
ബംറയെക്കുറിച്ച് കോഹ്ലിയോട് സംസാരിച്ചത് വെളിപ്പെടുത്തിയിരിക്കുകയാണ് പാർത്ഥിവ് പട്ടേൽ. ബുംറയെ കുറിച്ച് കോഹ്ലിയോട് പറഞ്ഞെന്നും എന്നാൽ കോഹ്ലി അത് കാര്യമാക്കിയില്ല എന്നും താരം പറഞ്ഞു.
താരത്തിൻറെ വാക്കുകളിലൂടെ..
“2014ൽ ഞാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂടെയുള്ളപ്പോൾ ബുംറയെ കുറിച്ച് ഞാൻ കോഹ്ലിയോട് പറഞ്ഞു. അപ്പോൾ, അത് വിട്ടേക്ക്, അത്തരം കളിക്കാർ ഒക്കെ എന്ത് ചെയ്യും എന്നാണ് കോഹ്ലി പറഞ്ഞത്. ബുംറ 2-3 വർഷം രഞ്ജിട്രോഫി കളിച്ച താരമാണ്. 2013 ൽ ആയിരുന്നു ബുംറയുടെ ആദ്യ സീസൺ. എന്നാൽ 2014ൽ അവന് നല്ല സീസൺ ആയിരുന്നില്ല.
2015ൽ സീസണിൻ്റെ പകുതിയിൽ അവനെ ഒഴിവാക്കാൻ ആലോചന തുടങ്ങിയപ്പോൾ ആയിരുന്നു അവൻ പതുക്കെ പതുക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തുടങ്ങിയത്. പിന്നീട് മുംബൈ ഇന്ത്യൻസിൻ്റെ മികച്ച സപ്പോർട്ടും അവൻറെ കഠിനാധ്വാനവും മൂലം ആണ് അവൻ അവൻറെ മികച്ചത് പുറത്തെടുത്തത്” -പാർത്ഥിവ് പട്ടേല്‍ പറഞ്ഞു.