ഇത്തവണത്തെ ഐപിഎല്ലിൽ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു രാജസ്ഥാൻ റോയൽസ് മടങ്ങിയത്. ഫൈനലിൽ ഗുജറാത്തിനോട് ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ സാധിക്കാതെ രാജസ്ഥാൻ കീഴടങ്ങി. ഈ വർഷം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു രാജസ്ഥാൻ്റെ യുവതാരം ആയിരുന്നു റിയാൻ പരാഗ്.
ഈ ഐപിഎൽ സീസണിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ട്രോളുകളിൽ നിറഞ്ഞ മുഖം പരാഗിൻ്റെ ആയിരിക്കും. രാജസ്ഥാൻ റോയൽസ് ജയിച്ചാലും തോറ്റാലും പരാഗ് ട്രോളുകളിൽ നിറയും. ഈ സീസണിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്തിനെതിരെ രാജസ്ഥാനിലെ സീനിയർ താരം ആർ അശ്വിന് എതിരായ പരാഗിൻ്റെ പെരുമാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അശ്വിനോട് പരാഗ് മാപ്പുപറയണമെന്ന് ഒരു വിഭാഗം ആളുകൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇപ്പോഴിതാ അന്ന് താൻ ചെയ്ത കാര്യം ശരിയാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് പരാഗ്. ആദ്യ ക്വാളിഫയർ മത്സരത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരു നോ ബോളിൽ ബട്ലർ പുറത്തായതിനു പിന്നാലെയാണ് അശ്വിൻ ക്രീസിലെത്തിയത്. യെഷ് ദയാൽ എറിഞ്ഞ പന്ത് നേരിടുന്നത് അശ്വിൻ ആയിരുന്നു. എന്നാൽ പന്ത് വൈഡ് ആയതോടെ പരാഗ് സിംഗിളിനായി ഓടി. എന്നാൽ അശ്വിൻ ഓടാതിരിക്കുകയും പരാഗ് റൺ ഔട്ടാവുകയും ചെയ്തു. തുടർന്ന് അശ്വിവിനെ രൂക്ഷമായി നോക്കി നിന്ന ശേഷമാണ് പരാഗ് പവലിയനിലേക്ക് നടന്നത്.
“അശ്വിൻ ടെയ്‌ലൻഡറുമായി ബാറ്റ് ചെയ്യുമ്പോളാണ് ഇങ്ങനെ ചെയ്തത് എങ്കിൽ ഇങ്ങനെ ചെയ്തതിൽ കുഴപ്പമില്ല,. ഞാൻ ബാറ്റ് ചെയ്യുമ്പോൾ അശ്വിൻ ഓടണമായിരുന്നു . ഞാൻ അദ്ദേഹം ഓടാതിരുന്നപ്പോൾ ഞെട്ടിപ്പോയി. ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട് തിരികെ നടന്നു . പിന്നീട്, അശ്വിൻ എന്റെ അടുത്ത് വന്ന് സോറി പറഞ്ഞു, ആ സമയത്ത് എന്തോ കാര്യം കൊണ്ടോ അയാൾ ഓടിയില്ല.”- പരാഗ് പറഞ്ഞു.