2024 ഐപിഎല്ലിൽ പന്ത് ഡൽഹിയെ നയിക്കും. വെളിപ്പെടുത്തലുമായി ഡൽഹി ടീം കോ ഓണർ..

Rishab Pant csk

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് ഡൽഹി ക്യാപിറ്റൽസ് താരം ഋഷഭ് പന്തിന്റെ തിരിച്ചുവരവ്. മുൻപ് കാർ അപകടത്തിൽ പരിക്കേറ്റ പന്ത് വളരെക്കാലമായി ക്രിക്കറ്റിൽ നിന്നും മാറി നിൽക്കുകയാണ്.

ശേഷം പന്തിന്റെ തിരിച്ചുവരവിനാണ് 2024 ഐപിഎൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2024 ഐപിഎല്ലിൽ പന്ത് ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ നായകനായി തന്നെ കളിക്കുമെന്ന് ടീമിന്റെ കോ ഓണർ പാർത് ജിണ്ടൽ പറയുകയുണ്ടായി. എന്നിരുന്നാലും സീസണിന്റെ ആദ്യ പകുതിയിൽ പന്ത് വിക്കറ്റ് കീപ്പറായി കളിക്കില്ല എന്നും ജിണ്ടൽ കൂട്ടിച്ചേർത്തു.

നിലവിൽ പന്ത് വിക്കറ്റ് കീപ്പിംഗ് പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന് ജിണ്ടൽ പറയുകയുണ്ടായി. മാത്രമല്ല ബാറ്റിംഗ് പരിശീലനത്തിനായി റിഷഭ് പന്ത് കൂടുതൽ സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട് എന്ന് ജിണ്ടൽ സൂചിപ്പിക്കുകയുണ്ടായി.

“റിഷഭ് ഇപ്പോൾ ബാറ്റ് ചെയ്യുന്നുണ്ട്. നന്നായി ഓടുന്നുണ്ട്. മാത്രമല്ല വിക്കറ്റ് കീപ്പിങ്ങും അവൻ ആരംഭിച്ചു കഴിഞ്ഞു. ഐപിഎൽ സമയത്തേക്ക് അവൻ പൂർണമായി ഫിറ്റ്നസിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരം മുതൽ പന്ത് ഡൽഹി ടീമിനെ നയിക്കും എന്നാണ് ഞാൻ കരുതുന്നത്.”

“ആദ്യ 7 മത്സരങ്ങളിൽ ഞങ്ങൾ പന്തിനെ ഒരു ബാറ്റർ എന്ന നിലയിൽ തന്നെയായിരിക്കും കളിപ്പിക്കുക. ശേഷം അവന്റെ ഫിറ്റ്നസ് വിലയിരുത്തിയാവും ബാക്കി ടൂർണമെന്റിൽ ഏതുതരത്തിൽ പന്ത് കളിക്കുമെന്ന് തീരുമാനിക്കുക.”- ജിണ്ടൽ പറഞ്ഞു.

See also  ആരെ ഉപേക്ഷിച്ചാലും ആ 2 യുവതാരങ്ങളെ ഇന്ത്യ ലോകകപ്പിൽ കളിപ്പിക്കണം. മുൻ പേസറുടെ ആവശ്യം ഇങ്ങനെ.

2022 ഡിസംബറിലായിരുന്നു റിഷഭ് പന്ത് കാറപകടത്തിൽ പെട്ടത്. ശേഷം വളരെ വേഗത്തിലാണ് പന്തിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗമനങ്ങൾ ഉണ്ടായത്. എന്തായാലും പന്തിന്റെ തിരിച്ചുവരവ് ഡൽഹി ക്യാപിറ്റൽസ് ടീമിന് വലിയൊരു മുൻകൂർക്കം നൽകും എന്നത് ഉറപ്പാണ്.

ഡൽഹിയുടെ പ്രധാന താരങ്ങളിൽ ഒരാളായ ആൻഡ്ര നോർക്കിയ പരിക്ക് മൂലം ടൂർണമെന്റിന്റെ നല്ലൊരു ഭാഗത്ത് നിന്നും മാറി നിൽക്കുകയാണ്. അതുകൊണ്ടു തന്നെ പന്തിന്റെ സാന്നിധ്യം ഡൽഹിക്ക് അത്യന്താപേക്ഷിതമാണ്.

“ഇപ്പോൾ പന്ത് ഫിറ്റാണ്. 80 ശതമാനം പ്രവണതയോടെയാണ് ഇപ്പോൾ അവൻ കളിക്കുന്നത്. അടുത്ത ആഴ്ചയോടുകൂടി അവൻ 100% ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഐപിഎല്ലിൽ ഒരു വലിയ തിരിച്ചുവരവ് തന്നെയാണ് പന്ത് നടത്താൻ പോകുന്നത്. ഉടൻതന്നെ അവൻ ഞങ്ങളുടെ ക്യാമ്പിൽ ജോയിൻ ചെയ്യും. ആദ്യ മത്സരത്തിൽ തന്നെ അവൻ ഇറങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- ജിണ്ടൽ കൂട്ടിച്ചേർത്തു.

മാത്രമല്ല ടീമിൽ ഹാരി ബ്രൂക്ക് ഒരു പ്രധാന ഘടകമായി മാറും എന്നും ജിണ്ടൽ പറയുകയുണ്ടായി. ബ്രൂക്ക് ടീമിൽ ആറാം നമ്പറിൽ ബാറ്റ് ചെയ്യാനും സാധ്യതയുണ്ട് എന്ന് ജിണ്ടൽ പറയുന്നു.

Scroll to Top