റിഷഭ് പന്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ? വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന.

2025 ഐപിഎല്‍ ലേലത്തിനു മുന്നോടിയായി ടീമുകള്‍ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് ഉണ്ടായിരുന്നില്ലാ. കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കി.

വരുന്ന മെഗാലേലത്തില്‍ ഏത് ടീം പന്തിനെ സ്വന്തമാക്കും എന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ഡല്‍ഹിയില്‍ വച്ച് ധോണിയേയും റിഷഭിനെയും ഒരുമിച്ച് കണ്ടു എന്നാണ് ജിയോ സിനിമ ഷോയില്‍ റെയ്ന പറഞ്ഞത്. ആരെങ്കിലും ഉടനെ മഞ്ഞ ജേഴ്സി അണിയും എന്ന് ചിരിച്ചുകൊണ്ട് സുരേഷ് റെയ്ന ഷോയില്‍ പറഞ്ഞു.

dhoni and pant

നിലവില്‍ 65 കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പക്കലുള്ളത്. റിഷഭ് പന്ത് ചെന്നൈയില്‍ എത്തിയാല്‍ ധോണിയുടെ പകരക്കാരനായി എന്ന് തന്നെ ഉറപ്പിച്ച് പറയാം. വിക്കറ്റ് കീപ്പര്‍ + ക്യാപ്റ്റന്‍ + ഫിനിഷര്‍ എന്ന നിലയില്‍ റിഷഭ് പന്തിനു തിളങ്ങാനാവും.

ചെന്നൈ മാത്രമല്ലാ ബാംഗ്ലൂര്‍, പഞ്ചാബ്, ലക്നൗ തുടങ്ങിയ ഫ്രാഞ്ചൈസികളും പന്തിനായി രംഗത്തുണ്ട്.

Previous articleഅന്ന് അബദ്ധത്തിൽ 20 ലക്ഷത്തിന് ടീമിലെത്തി, ഇന്ന് പഞ്ചാബ് 5.50 കോടിയ്ക്ക് നിലനിർത്തി. ശശാങ്ക് സിംഗിന്റെ കഥ.