ഒറ്റകയ്യൻ ഫോറും സിക്സും : ഓവറില്‍ 22 റണ്‍സ് ; റിഷഭ് പന്ത് സ്പെഷ്യല്‍

ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്‌ മത്സരത്തിൽ മികച്ച ബാറ്റിങ് തുടക്കം സ്വന്തമാക്കി ഇന്ത്യൻ ടീം. ഒന്നാം ദിനം ടോസ് നേടി ബാറ്റിങ് ആരംഭിച്ച രോഹിത് ശർമ്മക്കും ടീമിനുമായി ബാറ്റ്‌സ്മന്മാർ പുറത്തെടുത്തത് ഗംഭീര പ്രകടനം. എല്ലാ ബാറ്റ്‌സ്മാന്മാർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ആർക്കും തന്നെ സെഞ്ച്വറിയിലേക്ക് എത്താൻ കഴിഞ്ഞില്ലയെന്നത് നിരാശയായി മാറി എങ്കിലും റിഷാബ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങ് ഒന്നാം ദിനത്തെ മനോഹരമായ കാഴ്ചയായി മാറി.രോഹിത് ശർമ്മ(29 റൺസ്‌ ), മായങ്ക് അഗർവാൾ (33 റൺസ്‌), ഹനുമാ വിഹാരി (58 റൺസ്‌ ),വിരാട് കോഹ്ലി (45 റൺസ്‌ ) എന്നിവർ ഒന്നാം ദിനം തിളങ്ങിയപ്പോൾ അവസാന സെക്ഷനിൽ ലങ്കൻ ബൗളർമാരെ ആക്രമിച്ച് കളിച്ച റിഷാബ് പന്ത് എതിരാളികളെ അതിവേഗം സമ്മർദ്ദത്തിലാക്കി.

സ്പിൻ ബൗളർമാരെ സിക്സും ഫോറും അടിച്ചാണ് പന്ത് ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ടുകൊണ്ടുപോയത്.97 ബോളിൽ നിന്നും 9 ഫോറും 3 സിക്സ് അടക്കം 96 റൺസ്‌ അടിച്ച റിഷാബ് പന്ത് ലക്ക്മലിന്‍റെ പന്തില്‍ ബോൾഡ് ആയി മടങ്ങി. നേരത്തെ ഫിഫ്റ്റി പൂർത്തിയായ ശേഷം ആക്രമിച്ച് കളിച്ച റിഷാബ് പന്ത് സ്പിൻ ബൗളർമാരെ അതിവേഗം അതിർത്തി കടത്തി.

എഴുപത്തിയേറാം ഓവറിൽ സ്പിന്നറേ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 22 റൺസ്‌ പായിച്ച റിഷാബ് പന്ത് അടുത്ത ഓവറിൽ ധനജയ സിൽവക്ക് എതിരെ തന്റെ സ്പെഷ്യൽ ഷോട്ടായ ഒറ്റകയ്യൻ സിക്സും ഫോറും അടിച്ചു.

മുൻപ് ലിമിറ്റെഡ് ഓവർ മത്സരങ്ങളിൽ പലപ്പോഴും സമാനമായ ഒറ്റകയ്യൻ സിക്സ്‌ നേടിയിട്ടുണ്ട് എങ്കിലും റിഷാബ് പന്ത് ഇന്നത്തെ ഇന്നിങ്സ് ഇന്ത്യൻ ക്യാമ്പിൽ അടക്കം ആവേശം നിറച്ചു.