റിഷഭ് തിരിച്ച് എത്തുന്നു. തിരിച്ചു വരവ്വ് 2024 ഐപിഎല്ലിലൂടെ

GBE0APZaIAAQVer

കഴിഞ്ഞ ഡിസംബറില്‍ കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നു. വരുന്ന ഐപിഎല്‍ സീസണില്‍ താരം പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിലധികമായി ടീമില്‍ നിന്നും പുറത്തായ റിഷഭ്, സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കും എന്ന് ഡല്‍ഹി മാനേജ്മെന്‍റ് സ്ഥീകരിച്ചു.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ ചികിത്സയിലായിരിക്കുന്ന റിഷഭ് പന്ത് ഫെബ്രുവരി അവസാനത്തോടെ ഫിറ്റ്നെസ് വീണ്ടെടുക്കും എന്നാണ് കരുതുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി ക്ലിയര്‍നസ് അനുവദിച്ചാല്‍ മാത്രമായിരിക്കും റിഷഭ് പന്തിന് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക.

ബിസിസിഐ അനുവദിച്ചാല്‍ മാത്രമാവും വിക്കറ്റ് കീപ്പിങ്ങ് ദൗത്യം ചെയ്യുക. അല്ലെങ്കില്‍ ഫീല്‍ഡിങ്ങിലും ബാറ്റിംഗിലും ശ്രദ്ധ കേന്ദ്രികരിക്കും. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ താരത്തിനു നഷ്ടമായിരുന്നു. പോയിന്‍റ് ടേബിളില്‍ ഒന്‍പതാമതായാണ് റിഷഭ് പന്ത് ഫിനിഷ് ചെയ്തത്.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.
Scroll to Top