അന്ന് അയാൾ ഡ്രസ്സിങ് റൂമിൽ ദേഷ്യപ്പെടുകയും ആക്രോശിക്കുകയും ചെയ്തു. സഹതാരത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിഷഭ് പന്ത്.

images 70 1

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്നാണ് 2020-2021ലെ ഇന്ത്യ-ഓസ്ട്രേലിയ പര്യടനം. 36 റൺസിന് അഡ്ലെയ്ഡിൽ ഓൾ ഔട്ടായി നാണംകെട്ട സ്വന്തമാക്കിയ ഇന്ത്യ മെൽബണിൽ വിജയിച്ച് വമ്പൻ തിരിച്ചുവരവ് നടത്തിയ പര്യടനം ആയിരുന്നു അത്. സിഡ്നിയിൽ വെച്ച് നടന്ന അടുത്ത മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും, അടുത്ത മത്സരത്തിൽ ചരിത്ര വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി.

പല പ്രമുഖ താരങ്ങളും പരിക്കുമൂലം പരമ്പരയിൽ ഇല്ലായിരുന്നു. വ്യക്തിഗത കാരണത്താൽ ആദ്യ ടെസ്റ്റ് കഴിഞ്ഞ് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങി.എന്നിട്ടും തോൽക്കാൻ മനസ്സിലായിരുന്നു പരമ്പരയിൽ ഇന്ത്യ വിജയിച്ചു.പ്രമുഖ താരങ്ങൾ ഇല്ലായിരുന്ന പരമ്പരയിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് അജിങ്ക്യ രഹാനെ എന്ന നായകനായിരുന്നു.

images 72 1

രഹാനെയുടെ കൂടെ ഒരു കൂട്ടം യുവതാരങ്ങളും അണിനിരന്നതോടെ വിജയം ഇന്ത്യ സ്വന്തമാക്കി. ഇപ്പോഴിതാ പരമ്പരയിൽ സംഭവിച്ച ഒരു കാര്യം പുറത്തു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ യുവതാരം പന്ത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് 9 റൺസകലെ കന്നി ടെസ്റ്റ് സെഞ്ച്വറി ഇന്ത്യ യുവതാരം ശുബ്മാൻ ഗില്ലിന് നഷ്ടമായിരുന്നു. വിക്കറ്റ് നഷ്ടപ്പെട്ട ദേഷ്യം തന്നോട് ആണ് രോഷാകുലനായി തീർത്തതെന്ന് പന്ത് തുറന്നു പറഞ്ഞു.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.
images 71 1


“ഞങ്ങൾക്ക് മത്സരം ജയിക്കണമെന്നും അത് സമനിലയിൽ അവസാനിക്കാതെ ജയിക്കണമെന്നും ഗില്ലും ഞാനും ചർച്ച ചെയ്തിരുന്നു.ഗിൽ പുൾ ഷോട്ട്, കട്ട് ഷോട്ട് എല്ലാം നന്നായി കളിക്കുന്നുണ്ടായിരുന്നു . ജയിക്കണം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സിൽ. ഗിൽ പുറത്തായപ്പോൾ, മടങ്ങിയെത്തിയതിന് ശേഷം അദ്ദേഹം ഒരുപാട് ദേഷ്യപ്പെടുകയും ആക്രോശിക്കുകയും ചെയ്തു, അവൻ ‘ഞാൻ എന്താണ് ചെയ്തത്?’, സ്വയം ശപിച്ചു. ഞാൻ ഗില്ലിനോട് “നീ നിന്റെ ഭാഗം നന്നായി ചെയ്തു, ബാക്കി ഞങ്ങൾ നോക്കിക്കോളാം” ഇങ്ങനെ പറഞ്ഞു.”- പന്ത് പറഞ്ഞു.

Scroll to Top