ഐപിഎല്ലിനു ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 17 നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. മെഗാ ഈവന്‍റിനു മുന്നോടിയായി പല ടീമുകളും സ്പെഷ്യല്‍ ജേഴ്സി ഒരുക്കി കഴിഞ്ഞു.
ഇത്തവണ ഇന്ത്യയില്‍ നടക്കേണ്ട മത്സരങ്ങള്‍ കോവിഡ് വ്യാപനം കാരണം അറബ് രാജ്യത്താണ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം. ടൂര്‍ണമെന്‍റ് ആരംഭിക്കും മുന്‍പേ പ്രോകോപനവുമായി വന്നിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സിയാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഐസിസി നിയമപ്രകാരം ടൂർണമെന്റിലുള്ള ജേഴ്സിയുടെ വലതുഭാഗത്തിനു മുകളിൽ ഐസിസി ലോഗോയും ഒപ്പം ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ പേരും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സിയിൽ പതിപ്പിച്ചിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ലോഗോയുടെ കീഴിൽ യുഎഈ 2021 എന്നാണ് എഴുതിയിരിക്കുന്നത്.
അതേ സമയം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഔദ്യോഗികമായി ജേഴ്സി പുറത്തിറക്കിയട്ടില്ലാ. എന്നാല്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റൻ ബാബർ അസം പുതിയ ജേഴ്സി ധരിച്ചുനിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.