ത്രിരാഷ്ട്ര പരമ്പര വിജയവുമായി പാക്കിസ്ഥാന്‍ ടി20 ലോകകപ്പിലേക്ക്. ഫൈനലില്‍ ന്യൂസിലന്‍റിനെ പരാജയപ്പെടുത്തി.

haider ali

ബംഗ്ലാദേശും ന്യൂസിലന്‍റും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍. ഫൈനല്‍ പോരട്ടത്തില്‍ ന്യൂസിലന്‍റിനെ 5 വിക്കറ്റിനാണ് പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. ന്യൂസിലന്‍റ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ പാക്കിസ്ഥാന്‍ മറികടന്നു.

74 ന് 3 എന്ന നിലയില്‍ നിന്ന പാക്കിസ്ഥാനെ മുഹമ്മദ് നവാസ് (22 പന്തില്‍ 38) ഹെയ്ദര്‍ അലി (15 പന്തില്‍ 31) ഇഫ്തികര്‍ അഹമ്മദ് (14 പന്തില്‍ 25) എന്നിവരുടെ പ്രകടനമാണ് പാക്കിസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. ടോപ്പ് ഓഡറില്‍ മുഹമ്മദ് റിസ്വാനും (29 പന്തില്‍ 34) ഭേദപ്പെട്ട പ്രകടനം നടത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റിനായി 38 പന്തില്‍ 59 റണ്‍സ് നേടിയ കെയിന്‍ വില്യംസണാണ് ടോപ്പ് സ്കോററായത്. ഗ്ലെന്‍ ഫിലിപ്പ്സ് (22 പന്തില്‍ 29) ചാപ്മാന്‍ (19 പന്തില്‍ 25) നീഷാം (10 പന്തില്‍ 17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

വമ്പന്‍ സ്കോറിലേക്ക് നീങ്ങിയ ന്യൂസിലന്‍റിനെ തകര്‍പ്പന്‍ ബോളിംഗിലൂടെയാണ് പാക്കിസ്ഥാന്‍ പിടിച്ചുകെട്ടിയത്. അവസാന 30 ബോളില്‍ വെറും 33 റണ്‍സ് മാത്രമാണ് ന്യൂസിലന്‍റിന് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.

See also  മഹി മാജിക് 🔥 വീണ്ടും ധോണിയുടെ സംഹാരം 🔥 9 പന്തുകളിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിങ്..

പാക്കിസ്ഥാനായി ഹാരീസ് റൗഫ്, നസീം ഷാ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.

Scroll to Top