വില്യംസണ്‍ ചിരിച്ചുകൊണ്ട് മടങ്ങി. മെല്‍ബണിലേക്ക് ടിക്കറ്റെടുത്ത് പാക്കിസ്ഥാന്‍

20221109 160852

ഐസിസി ടി20 ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍റിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തി. ന്യൂസിലന്‍റ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ വിജയം കണ്ടെത്തി.

മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് – ഇന്ത്യ മത്സരത്തിലെ വിജയികളെ നേരിടും.

വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ പവര്‍പ്ലേയില്‍ തന്നെ 55 റണ്‍സ് നേടിയിരുന്നു. തുടക്കത്തിലേ മുഹമ്മദ് റിസ്വാന്‍ അഞ്ഞടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ഉയര്‍ന്നു. പിന്നീട് ഫോം വീണ്ടെടുത്ത ബാബര്‍  അസം റിസ്വാനൊപ്പം ചേര്‍ന്നു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 105 റണ്‍സ് കൂട്ടി ചേര്‍ത്തു.

ബാബര്‍ അസമിന്‍റെ (53) വിക്കറ്റിനു ശേഷം ബാറ്റിംഗ് തുടര്‍ന്ന റിസ്വാന്‍ 57 റണ്‍സെടുത്ത് മടങ്ങി. 3 ഓവറില്‍ 21 റണ്‍സ് വേണമെന്ന നിലയില്‍ മുഹമ്മദ് ഹാരിസ് (30) വിജയത്തിനടുത്ത് എത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ കിവീസിന് ഡാരില്‍ മിച്ചല്‍ (53), കെയ്ന്‍ വില്യംസണ്‍ (43) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഷഹീന്‍ അഫ്രീദി പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

See also  ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ രഹാനെ ഔട്ട്‌. തിരികെ വിളിച്ച് ആസാം താരങ്ങൾ. സംഭവം ഇങ്ങനെ.

ഫിന്‍ അലന്‍ (4) കോണ്‍വെ (21) ഗ്ലെന്‍ ഫിലിപ്പ്സ് (6) എന്നിവരുടെ വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍റ്, ഒരു ഘട്ടത്തില്‍ 3 ന് 49 എന്ന നിലയിലായിരുന്നു. പിന്നീടാണ് വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയത്. ജിമ്മി നീഷം 16 റണ്‍സുമായി പുറത്താകതെ നിന്നു.

Scroll to Top