സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി. ഇന്ത്യ – പാക്ക് പോരാട്ടത്തിന് ടോസ് വീണു.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ മൂന്നാം മത്സരമായ ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടത്തിന് ടോസ് വീണു. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ പരിക്കില്‍ നിന്ന് ഭേദമായി കെല്‍ രാഹുല്‍ തിരിച്ചെത്തി. ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തി. ഷമിയും ശ്രേയസ്സും അയ്യരുമാണ് പ്ലേയിങ്ങ് ഇലവനില്‍ നിന്നും പുറത്തായത്.

Pakistan (Playing XI): Fakhar Zaman, Imam-ul-Haq, Babar Azam(c), Mohammad Rizwan(w), Agha Salman, Iftikhar Ahmed, Shadab Khan, Faheem Ashraf, Shaheen Afridi, Naseem Shah, Haris Rauf

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, KL Rahul, Ishan Kishan(w), Hardik Pandya, Ravindra Jadeja, Shardul Thakur, Kuldeep Yadav, Jasprit Bumrah, Mohammed Siraj

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. മറുവശത്ത് ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന്‍ എത്തുന്നത്. മഴയെ തുടര്‍ന്ന് മത്സരം തടസപ്പെട്ടാല്‍ നാളെ പുനരാരംഭിക്കും. ഇന്ത്യാ-പാക് പോരാട്ടത്തിന് റിസര്‍വ് ദിനം ഒരുക്കിയട്ടുണ്ട്.