ഇന്ത്യ പാക്ക് പോരാട്ടത്തിന് മുന്‍പ് പാക്‌ ടീമിന് സര്‍പ്രൈസ്. ഫ്ലൈറ്റില്‍ ലഭിച്ച സ്വീകരണം കണ്ടോ

ഹൈദരബാദിലെ രണ്ട് തകര്‍പ്പന്‍ വിജയങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍റെ അടുത്ത മത്സരം അഹമ്മദബാദിലാണ്. ഒക്ടോബര്‍ 14 ന് ഇന്ത്യക്കെതിരെയാണ് പാക്കിസ്ഥാന്‍റെ അടുത്ത പോരാട്ടം. ശ്രീലങ്കക്കെതിരെ റെക്കോഡ് ചേസിങ്ങ് നടത്തിയാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ പോരാട്ടത്തിന് എത്തുന്നത്.

അഹമ്മദാബാദിലേക്കുള്ള ഫ്ലൈറ്റ് യാത്രക്കിടെ പാക്കിസ്ഥാന്‍ ടീമിനു ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് വിസ്താര എയര്‍ലൈന്‍സ്. ലോകകപ്പിലെ റെക്കോഡ് ചേസിങ്ങിനെ അനുമോദിച്ചും ലോകകപ്പിനു ആശംസകള്‍ അര്‍പ്പിച്ചുമ്മുള്ള കുറിപ്പിനോടൊപ്പം കേക്ക് സമ്മാനിച്ചാണ് ഫ്ലൈറ്റ് ക്രൂ പാക്ക് ടീമിനെ സ്വീകരിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 344 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അബ്ദുള്ള ഷഫീക്ക് (113) മുഹമ്മദ് റിസ്വാന്‍ (131) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 48.2 ഓവറില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം കണ്ടു.

Previous articleരോഹിത്-കോഹ്ലി-ബുമ്ര. ആർക്കും തടുക്കാനാവാത്ത ഇന്ത്യൻ കോമ്പോയെ പ്രശംസിച്ച് മുൻ താരങ്ങൾ.
Next articleഓസ്ട്രേലിയയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കൻ വിജയം. ചീട്ടുകൊട്ടാരം പോലെ തകർന്ന് ഓസീസ്