പാകിസ്ഥാൻ സെമിയിലെത്തി, ഇന്ത്യയ്‌ക്കെതിരെ കളിക്കണം. ഗാംഗുലി പറയുന്നു.

F LeeQEa8AApeAi scaled

മികച്ച പ്രകടനങ്ങളുടെ 2023 ഏകദിന ലോകകപ്പിൽ ഒന്നാം നമ്പരുകാരായി തന്നെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ആദ്യ സെമിഫൈനലാണ് ഇന്ത്യ കളിക്കാൻ സാധ്യത. ന്യൂസിലാൻഡ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളിലൊന്നാവും ഇന്ത്യയുടെ സെമിയിലെ എതിരാളികൾ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വമ്പൻ വിജയം നേടിയതോടെ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികളായി സെമിയിലെത്താൻ സാധ്യത. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ സെമി കളിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. അങ്ങനെ വരുന്ന സാഹചര്യത്തിൽ അതൊരു വലിയ മത്സരമായി മാറും എന്നാണ് ഗാംഗുലി പറയുന്നത്.

ഇന്ത്യ പാകിസ്ഥാനെയാണ് സെമി ഫൈനലിൽ നേരിടുകയെങ്കിൽ മത്സരം നടക്കുന്നത് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ്. തന്റെ ഹോം മൈതാനത്ത് മത്സരം നടക്കുന്നതിന്റെ ആവേശം കൂടി ഗാംഗുലി പ്രകടിപ്പിക്കുകയുണ്ടായി. എന്നിരുന്നാലും ന്യൂസിലാൻഡ് ഇത്ര മികച്ച നിലയിലുള്ള സാഹചര്യത്തിൽ പാക്കിസ്ഥാൻ സെമിഫൈനലിൽ എത്താൻ സാധ്യത കുറവാണ്. “എനിക്ക് പാക്കിസ്ഥാൻ സെമിഫൈനലിൽ എത്തണം എന്നത് തന്നെയാണ്. മാത്രമല്ല സെമിയിൽ അവർ ഇന്ത്യയ്ക്കെതിരെ മൈതാനത്ത് ഇറങ്ങണം. അതിലും വലിയ സെമിഫൈനൽ മത്സരം ഉണ്ടാവാനില്ല.”- ഗാംഗുലി സ്പോർട്സ് തക് മാധ്യമത്തിനോട് പറഞ്ഞു

ഇത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യയ്ക്ക് ലോകകപ്പ് നേടാൻ സാധിക്കാതെ വന്നാൽ അതൊരു ഞെട്ടൽ ഉണ്ടാക്കുമോ എന്ന് ചോദ്യത്തിന് ഗാംഗുലി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “ഇല്ല. ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും അത് എന്നെ സംബന്ധിച്ച് വലിയ ഞെട്ടലാവില്ല. കാരണം കായികങ്ങളിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം. നിലവിൽ ഇന്ത്യ കളിക്കുന്ന രീതിയിൽ നമ്മുടെ രാജ്യം മുഴുവനായും സന്തോഷത്തിലാണ്.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

ആദ്യ എട്ടു മത്സരങ്ങളിലെ ഇന്ത്യയുടെ പ്രകടനം പുറത്തെടുത്താൽ മറ്റു രാജ്യങ്ങളുമായി വലിയൊരു ഗ്യാപ്പ് തന്നെ കാണാൻ സാധിക്കും. അവർ സെമിഫൈനലിലും ഇത്തരത്തിൽ കളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ ലെവലിൽ നിന്ന് അവർ താഴെ പോകുമെന്ന് ഞാൻ കരുതുന്നില്ല. എന്തായാലും ഞാൻ പ്രാർത്ഥനയിലാണ്. ഇന്ത്യ വളരെ മികച്ച രീതിയിൽ കളിക്കുന്നുണ്ട്.”- ഗാംഗുലി കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനെ സംബന്ധിച്ച് സെമിയിൽ എത്താനുള്ള സാധ്യതകൾ ഒരുപാട് വിദൂരത്താണ്. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ ഒരു വലിയ വിജയമാണ് പാക്കിസ്ഥാന് ആവശ്യമായുള്ളത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്താൽ പാകിസ്ഥാൻ 287 റൺസിന്റെ വിജയം നേടേണ്ടതുണ്ട്. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ 16 പന്തുകളിൽ പാകിസ്ഥാൻ മത്സരത്തിൽ വിജയം കാണണം. അല്ലാത്തപക്ഷം ന്യൂസിലാൻഡ് ഇന്ത്യയുടെ സെമിയിലെ എതിരാളികളായി എത്തും.

Scroll to Top