രോഹിത്തിന് ശേഷം അവൻ ഇന്ത്യയെ നയിക്കും, അവന് അതിനുള്ള കഴിവുണ്ട്; ഇന്ത്യൻ താരത്തെ പുകഴ്ത്തി പാക്കിസ്ഥാൻ താരങ്ങൾ.

ട്വന്റി-20 ലോകകപ്പിൽ പാകിസ്താനെതിരെ തകർപ്പൻ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. മത്സരത്തിൽ വിജയിച്ചതോടെ ഇന്ത്യക്ക് കഴിഞ്ഞ ലോകകപ്പിലെ കണക്ക് വീട്ടാൻ സാധിച്ചു. മത്സരത്തിൽ ഇന്ത്യയുടെ വിജയ ശില്പി ആയിരുന്നു മുൻ നായകൻ വിരാട് കോഹ്‌ലി. മികച്ച പിന്തുണ നൽകിയത് ഹർദിക് പാണ്ഡ്യ ആയിരുന്നു.


ബാറ്റിംഗിൽ മാത്രമല്ല ബൗളിലും താരം തിളങ്ങി. ഇപ്പോഴിതാ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ പ്രശംസിച്ചുകൊണ്ടും ഭാവിയിൽ ഇന്ത്യൻ നായകൻ ഹർദിക് ആകുമെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയാണ് പാക്കിസ്ഥാൻ താരങ്ങൾ. മിസ്ബാ ഉള്‍ ഹഖ്, വസീം അക്രം, വഖാർ യൂനിസ് എന്നിവരാണ് താരത്തെക്കുറിച്ച് സംസാരിച്ചത്. പാക്കിസ്ഥാനിലെ സ്പോർട്സ് ഷോയിലിടയിലാണ് താരങ്ങൾ ഹർദിക് പാണ്ഡ്യയെ കുറിച്ച് സംസാരിച്ചത്. അവരുടെ വാക്കുകൾ വായിക്കാം..

Hardik Named IND Captain But Fans Are Worried1200 62aad36ac72a6

“ഹര്‍ദിക് പാണ്ഡ്യയെ നിങ്ങള്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം നേരത്തേ ക്യാപ്റ്റനായിട്ടുള്ള താരമാണ്. ഐപിഎല്ലില്‍ അദ്ദേഹം ടീമിനെ നയിക്കുകയും കിരീടം നേടുകയും ചെയ്തിട്ടുണ്ട്. സമ്മര്‍ദ്ദത്തെ എങ്ങനെയാണ് നേരിടേണ്ടതെന്നു ഹാര്‍ദിക്കിനു നല്ല ബോധ്യമുണ്ട്. പ്രത്യേകിച്ചും ഫിനിഷറുടെ റോളില്‍ താരം മികച്ച പ്രകടനമാണ് നടത്തുന്നത്. മാനസികമായി ശക്തനും അതോടൊപ്പം ആത്മവിശ്വാസവുമുണ്ടെങ്കില്‍ മാത്രമേ ഒരു ഫിനിഷറായി നിങ്ങള്‍ക്കു ടീമില്‍ തുടരാന്‍ സാധിക്കുകയുള്ളു.”- മിസ്ബാഹുൽ ഹഖ് പറഞ്ഞു.

PTI06 14 2022 000311B 0 1655475292954 1655475306098


ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായാല്‍ അതു തന്നെ ആശ്ചര്യപ്പെടുത്തില്ലെന്നാണ് ഹർദിക്കിനെ കുറിച്ച് വഖാർ യൂനിസ് പറഞ്ഞത്.താരത്തെക്കുറിച്ച് വസീം അക്രം പറഞത് ഇങ്ങനെയായിരുന്നു.”
ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഒരു പ്രധാനപ്പെട്ട ശക്തിയായി ഹർദിക് പാണ്ഡ്യ മാറിയിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും അദ്ദേഹം കളിക്കിടെ ഉപദേശം നല്‍കുന്നു. വളരെ ശാന്തമായി ടീമില്‍ സ്വാധീനമുണ്ടാക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നു. അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുകയാണ്”- വസീം അക്രം പറഞ്ഞു.