കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാർ ആയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ പുറത്ത് പോയിരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ചെന്നൈ ആരാധകരും മറക്കാനാഗ്രഹിക്കുന്ന ഐപിഎൽ സീസൺ ആണ് ഈ വർഷത്തെത്. 12 മത്സരങ്ങളിൽ നാലു വിജയവുമായി 8 പോയിൻ്റ് മാത്രമാണ് ചെന്നൈ ഇത്തവണ നേടിയത്. ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചിട്ട് കാര്യവുമില്ല.
ടൂർണമെൻ്റ് തുടക്കത്തിൽ നായകസ്ഥാനം ധോണി ജഡേജക്ക് കൈമാറിയിരുന്നു. എന്നാൽ പാതിവഴിയിൽ മാനേജ്മെൻ്റ് ധോണിയെ വീണ്ടും ക്യാപ്റ്റൻ ആക്കി. ധോണിക്ക് കീഴിൽ വീണ്ടും വിജയിച്ചു തുടങ്ങിയെങ്കിലും മുംബൈ ഇന്ത്യൻസിനോട് കനത്ത തോൽവി ഏറ്റുവാങ്ങി ടൂർണ്ണമെൻ്റിൽ നിന്നും ചെന്നൈ പുറത്തായി. ഇപ്പോഴിതാ ചെന്നൈ മാനേജ്മെൻ്റിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻപ് പേസർ ശുഹൈബ് അക്തർ.
“സിഎസ്കെ മാനേജ്മെന്റ് ഒട്ടും ഗൗരവത്തോടെയല്ല കാര്യങ്ങളെ സമീപിക്കുന്നതെന്ന് എനിക്ക് തോന്നി. ധോണി പോയാൽ അവരെന്തു ചെയ്യും? എന്തുകൊണ്ടാണ് അവർ രവീന്ദ്ര ജഡേജയ്ക്ക് പെട്ടെന്ന് നായകസ്ഥാനം നൽകിയത്? അവർക്ക് മാത്രമേ തീരുമാനം വിശദീകരിക്കാനാകൂ. വ്യക്തമായ പദ്ധതിയോടെ അടുത്ത സീസണിൽ അവർ വരണം.
അവർക്ക് ആവശ്യമുള്ള കളിക്കാരെ നിലനിർത്തണം.ധോണിക്ക് ഒരു ഉപദേശകനായി വരാം. അദ്ദേഹം ഇന്ത്യക്ക് വേണ്ടിയും അതു ചെയ്തിട്ടുണ്ട്. (2021 ട്വന്റി20 ലോകകപ്പിൽ) അടുത്ത രണ്ട് സീസണുകളിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നല്ലതാണ്. അദ്ദേഹം ഒരു മെന്ററുടെ റോൾ അല്ലെങ്കിൽ ഹെഡ് കോച്ചിന്റെ റോൾ ഏറ്റെടുത്താലും അത് മോശം
തീരുമാനമായിരിക്കില്ല.”- അകതർ പറഞ്ഞു.