അപരാജിതനായി 115 റൺസ് നേടി മുഹമ്മദ് റിസ്വാൻ ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ 298 റണ്‍സിന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് സ്കോർ അവസാനിച്ചു . നാലാം ദിനം മികച്ച ബൗളിംഗ് കാഴ്ചവെച്ചാണ് ദക്ഷിണാഫ്രിക്ക പാകിസ്താനെ പിടിച്ചു നിർത്തിയത് .
ഇടം കയ്യൻ സ്പിന്നർ ജോര്‍ജ്ജ് ലിന്‍ഡേയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കക്ക് നാലാം ദിവസം ആശ്വാസം നല്‍കിയ ബൗളിംഗ് പ്രകടനം. അതേസമയം പാക്കിസ്ഥാന് വേണ്ടി ബാറ്റിങ്ങിൽ മികച്ച ചെറുത്ത്നില്പാണ് വാലറ്റം പുറത്തെടുത്തത്. നൗമന്‍ അലി 45 റണ്‍സ് നേടിയപ്പോള്‍ 369 റണ്‍സിന്റെ വമ്പൻ ലീഡാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്.
എന്നാൽ റാവല്‍പിണ്ടി ടെസ്റ്റ് വിജയിക്കുവാന്‍ 370 റണ്‍സെന്ന വലിയ കടമ്പയാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ നേരിടേണ്ടത്ത് .നേരത്തെ ടീം ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സിന് പുറത്തായി എന്നത് കൂടി ഓർക്കുമ്പോൾ ബാറ്റിംഗ് വളരെ ദുഷ്ക്കരമായ പിച്ചിൽ വളരെ വലിയ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്കൻ ടീമിന് മുന്നിലുള്ളത് .
പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരവും പാകിസ്ഥാൻ ജയിച്ചിരുന്നു .