ഒരു ഐപിൽ ഫ്രാഞ്ചൈസിക്കും വേണ്ടാത്ത താരമെന്ന ചീത്തപ്പേര് : ഇത്തവണ ലേലത്തിന് പേര് രജിസ്റ്റർ ചെയ്യാതെ സൂപ്പർ താരം

ഏവരും ഏറെ ആകാംഷയോടെ  കാത്തിരിക്കുന്നത് അടുത്ത ഐപിൽ സീസൺ വേണ്ടിയാണ് .ഐപിഎല്ലിലെ പതിനാലാം സീസൺ മുന്നോടിയായി താരലേലം ഫെബ്രുവരി 18ന്  ചെന്നൈയിൽ നടക്കും .ലേലത്തിന് മുന്നോടിയായി  ചില താരങ്ങളെ നിലനിർത്തുവാനും ഒഴിവാക്കുവാനുമുള്ള  അവസരം എല്ലാ ഫ്രാഞ്ചൈസികളും ഉപയോഗിച്ചു കഴിഞ്ഞു . ലേലത്തിൽ മിക്ക താരങ്ങളും അവരുടെ പേര് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു .

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ തന്റെ പേര് രജിസ്റ്റർ ചെയ്യേണ്ട എന്നാണ് ബംഗ്ലാദേശ് മുൻ നായകനും സ്റ്റാർ ബാറ്സ്മാനുമായ മുഷ്‌ഫിക്കർ റഹീമിന്റെ തീരുമാനം .2008ലെ  ആദ്യ ഐപിൽ സീസൺ ലേലം മുതൽ ഇതുവരെ എല്ലാ ലേലങ്ങളിലും പങ്കാളിയായ താരത്തിനെ ഇതുവരെ ഒരു ടീം വാങ്ങിയിട്ടില്ല .എല്ലാതവണയും ലേലത്തിൽ Unsold  ആകുവാനാണ് താരത്തിന്റെ വിധി .

തുടർച്ചയായി 13 തവണയും ലേലത്തിൽ പങ്കെടുത്തിട്ടും ഒരു ടീം പോലും തനിക്കായി താല്പര്യം കാണിക്കുന്നില്ല എന്നറിഞ്ഞ താരം സ്വയം പിന്മാറുകയായിരുന്നു .ഇതോടെ താരം ഇത്തവണ ലേലത്തിന്റെ ഭാഗമാകില്ല  എന്നത് വ്യക്തമായി .

കഴിഞ്ഞ തവണത്തെ ഐപിൽ ലേലത്തിൽ 75 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില .എന്നാൽ ലേലത്തിൽ പതിവ് പോലെ  ആരും താരത്തിനായി താല്പര്യം കാണിച്ചില്ല .
ബംഗ്ലാദേശ് താരം റഹീമിന്റെ പേര് ഐപിൽ ലേലത്തിൽ ഇത്തവണ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന്  അദ്ധേഹത്തിന്റെ അക്കൗണ്ട് കാര്യങ്ങൾ നോക്കി നടത്തുന്ന NIBCO  കമ്പനിയാണ് ഏവരെയും അറിയിച്ചത് .

Read More  IPL 2021 : പറക്കും സഞ്ചു സാംസണ്‍. ധവാനെ പുറത്താക്കാന്‍ ആക്രോബാറ്റിക്ക് ക്യാച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here