ലോകകപ്പ് ജയിച്ചാലും ഇല്ലെങ്കിലും ഇന്ത്യയെ തോല്‍പ്പിക്കണം. പാക്കിസ്ഥാന്‍ താരം പറയുന്നു.

2022 ഐസിസി ടി20 ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടങ്ങളില്‍ ഒന്നായിരുന്നു ഒക്ടോബര്‍ 23 ന് മെല്‍ബണില്‍ നടന്ന ഇന്ത്യ – പാക്ക് പോരാട്ടം. കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുമായി വിരാട് കോഹ്ലി നിറഞ്ഞാടിയ മത്സരത്തില്‍ അവസാന പന്തില്‍ ഇന്ത്യ വിജയം കൈവരിച്ചു. അതേ സമയം ടി20 ലോകകപ്പിന്‍റെ സെമിയില്‍ എത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലാ.

ഇംഗ്ലണ്ടിനെതിരെയുള്ള ഫൈനലിനു മുന്നോടിയായി ഇന്ത്യക്കെതിരെ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരേക്കാള്‍ മികച്ച ടീമാണെന്ന് ഞങ്ങള്‍ എന്ന് അവകാശവാദവുമായി ഷഡബ് ഖാന്‍ എത്തി. ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിലെപ്പോലെയുള്ള സമര്‍ദ്ദമാണ് ടി20 ലോകകപ്പ് ഫൈനലിലേതെന്നും പാക്കിസ്ഥാന്‍ താരം അഭിപ്രായപ്പെട്ടു.

95477522

“ഞങ്ങൾ ഞങ്ങളുടെ 100 ശതമാനം നൽകാനാണ് ആഗ്രഹിക്കുന്നത്, ഞങ്ങളുടെ 100 ശതമാനം നൽകിയാൽ, ഫലം ഞങ്ങളുടെ ഭാഗത്തേക്ക് വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ ഞങ്ങൾ ഞങ്ങളുടെ 100 ശതമാനം നൽകി. ഞങ്ങൾക്ക് അത് വിജയിക്കാനായില്ല. പക്ഷേ അവരെക്കാൾ മികച്ച ടീമായിരുന്നു ഞങ്ങള്‍ എന്നറിയാമായിരുന്നു,” സ്കൈ സ്പോർട്സിൽ നാസർ ഹുസൈനുമായുള്ള അഭിമുഖത്തില്‍ ഷദാബ് പറഞ്ഞു.

” അവര്‍ക്കും, ഞങ്ങള്‍ക്കും പാക്കിസ്ഥാൻ-ഇന്ത്യ പോരാട്ടം വലിയ മത്സരമാണ്. അതുകൊണ്ട് ആ കളി ജയിക്കാൻ ശ്രമിക്കണം. മറ്റ് കാര്യങ്ങളിൽ കാര്യമില്ല, നമ്മൾ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും … നമ്മൾ ഇന്ത്യയെ തോൽപ്പിക്കണം. കുട്ടിക്കാലം മുതൽ ഇതായിരുന്നു ചിന്ത. ” പാക്കിസ്ഥാന്‍ താരം കൂട്ടിചേര്‍ത്തു.