ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ വിജയിക്കുവാന്‍ ഇന്ത്യക്ക് വേണ്ടത് റെക്കോഡ് റണ്‍ ചേസ്. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയത് 444 റണ്‍സ് വിജയലക്ഷ്യമാണ്. നാലാം ദിനം കളി അവസാനിച്ചപ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ്. അവസാന ദിനത്തില്‍ ഇന്ത്യക്ക് വേണ്ടത് 280 റണ്‍സാണ്. കൂറ്റന്‍ വിജയലക്ഷ്യത്തിന് ഇറങ്ങുന്ന ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഒരു കണക്കുണ്ട്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും 418 നു മുകളില്‍ റണ്‍ ചേസ് നടത്തിയട്ടില്ലാ. 2003 ല്‍ ഓസ്ട്രേലിയക്കെതിരെ വിന്‍ഡീസ് ചേസ് ചെയ്ത 408 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 1976 ല്‍ വിന്‍ഡീസിനെതിരെ 406 റണ്‍ ചേസ് ചെയ്തതാണ് ഇന്ത്യയുടെ റെക്കോഡ്.
- West Indies vs Australia, St John’s, 2003 – 418/7
- South Africa vs Australia, Perth, 2008 – 414/4
- India vs West Indies, Port of Spain, 1976 – 406/4
- Australia vs England, Leeds, 1948 – 404/3
- West Indies vs Bangladesh, Chattogram, 2021 – 395/7
അതേ സമയം ഓവലിലെ നാലാം ഇന്നിംഗ്സ് ബാറ്റിംഗ് വളരെ ദുഷ്കരമാണ്. ഇതുവരെ ഓവലില്‍ 300 നു മുകളില്‍ ആരും ചേസ് ചെയ്ത് ജയിച്ചട്ടില്ലാ.1902 ല്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് ചേസ് ചെയ്ത 263 റണ്‍സാണ് ലിസ്റ്റില്‍ ഒന്നാമത്.
Highest Successful Test Run-Chases at the Oval
- 263/9 – England v Australia, 1902
- 255/2 – West Indies v England, 1963
- 242/5 – Australia v England, 1972
- 226/2 – West Indies v England, 1988
- 205/2 – England v South Africa, 1994