കോഹ്ലിക്ക്‌ ഇനി ഇളവില്ല : കോഹ്ലിയെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്‌

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിലവിലെ പ്രധാന ലക്ഷ്യം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് കിരീടമാണ്. ഐസിസി ടൂർണമെന്റുകളിൽ തുടർച്ചയായി കാലിടറുന്ന ടീം ഇന്ത്യക്ക് ഇത്തവണ കിരീടം നേടി ചിലതൊക്കെ തെളിയിക്കേണ്ടതുണ്ട്. എന്നാൽ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനായി മികച്ച ഒരു സ്‌ക്വാഡിനെ റെഡിയാക്കാൻ നോക്കുന്ന ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ ഇപ്പോൾ ധാരാളമാണ്. പ്രധാനമായും രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരുടെ മോശം ഫോമിലാണ് പ്രധാന ആശങ്ക.

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും മോശം ഫോമിലുള്ള വിരാട് കോഹ്ലിക്ക്‌ ഇപ്പോൾ അന്ത്യശാസനം നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തയ്യാറെടുക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. വിരാട് കോഹ്ലി ഇനിയും തന്റെ ഫോം കണ്ടെത്തിയില്ല എങ്കിൽ സ്റ്റാർ ബാറ്റ്‌സ്മാനെ ഒരുവേള സ്‌ക്വാഡിൽ നിന്നും വരെ മാറ്റിയെക്കും എന്നുള്ള അറിയിപ്പാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത്. ഇംഗ്ലണ്ട് എതിരായ ഏകദിന, ടി :20 പരമ്പരകളിൽ കോഹ്ലി തന്റെ ഫോം കണ്ടെത്തി വിമർശനങ്ങൾക്ക് അടക്കം മറുപടി നൽകേണ്ടത് വളരെ നിർണായകമായി മാറി കഴിഞ്ഞു. കൂടാതെ വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പരയിൽ കോഹ്ലിക്ക്‌ വിശ്രമം അനുവദിച്ചെങ്കിലും താരം ലിമിറ്റെഡ് ഓവർ കരിയർ അടക്കം പ്രതിസന്ധി നേരിടുകയാണ്.

കൂടാതെ ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് മുന്നിൽ നിൽക്കേ ഇംഗ്ലണ്ടിലെ ഓരോ മത്സരവും കോഹ്ലിക്ക് പ്രധാനമാണ്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു വി സാംസൺ അടക്കം മികച്ച ബാറ്റിങ് ഫോമിൽ നിൽക്കുമ്പോൾ കോഹ്ലി തന്റെ താളം കണ്ടത്തേണ്ടത് പ്രധാനമാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം മോശം ബാറ്റിംഗ് പ്രകടനങ്ങൾ മാത്രമാണ് കോഹ്ലിക്ക്‌ പുറത്തെടുക്കാൻ കഴിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലി സെഞ്ച്വറി നേടിയിട്ട് രണ്ട് വർഷം പിന്നിട്ടുകഴിഞ്ഞു.

Previous articleകോഹ്ലിയല്ലാ, ഇനി സച്ചിന്‍റെ റെക്കോഡ് തകര്‍ക്കുന്നത് ആര് ? മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറയുന്നു
Next articleമൂന്നാം നമ്പറില്‍ അവനെ തന്നെ കളിപ്പിക്കണം ; വിലയിരുത്തലുമായി ആകാശ് ചോപ്ര