2022 ഐപിഎലിനു മുന്നോടിയായുള്ള മെഗാ താരലേലത്തിന്‍റെ രണ്ടാം ദിനത്തില്‍ 6 കോടി രൂപക്കാണ് ഒഡീയന്‍ സ്മ്ത്തിനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിന്‍റെ നെറ്റ് ബോളറായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം. സ്ലോ റണ്ണപ്പില്‍ എത്തി അതിവേഗം പന്തെറിയുകയും ലോവര്‍ ഓഡറില്‍ അതിവേഗം റണ്‍സ് കണ്ടെത്താനുള്ള കഴിവാണ് ഒഡീയന്‍ സ്മിത്തിനെ സ്പെഷ്യലാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനിതിരെ നടന്ന ഏകദിന പരമ്പരയില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും വിന്‍ഡീസ് താരം മികച്ച പ്രകടനം നടത്തിയിരുന്നു. 1 കോടി രൂപ അടിസ്ഥാന വിലയില്‍ എത്തിയ താരത്തിനു വേണ്ടി ലക്നൗ, സണ്‍റൈസേഴ്സ് ഹൈദരബാദ്, രാജസ്ഥാന്‍ റോയല്‍സ്, എന്നിവരാണ് എത്തിയത്. അവസാനം 5 കോടി രൂപക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു.

വിന്‍ഡീസിന്‍റെ വളര്‍ന്നു വരുന്ന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഒഡീയന്‍ സ്മിത്ത്. 2018 ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു രാജ്യാന്തര ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. കരിയില്‍ ഇതുവരെ 33 ടി20 മത്സരങ്ങള്‍ കളിച്ച താരം 8.94 എക്കോണമിയില്‍ 36 വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗില്‍ 131 സ്ട്രൈക്ക് റേറ്റില്‍ 192 റണ്‍സാണ് സമ്പാദ്യം. പഞ്ചാബിന്‍റെ ഒരു റസ്സലാവാനോ, പൊള്ളാര്‍ഡോ ബ്രാവോയാവനോ തീര്‍ച്ചയായും ഒഡീയന്‍ സ്മിത്തിനു സാധിക്കും.