യൂണിവേഴ്‌സൽ ബോസിന്റെ ബാറ്റ് തകർത്ത് ഫാസ്റ്റ് ബൗളർ :കാണാം വീഡിയോ

ക്രിക്കറ്റ്‌ ലോകത്ത് വൻ ആവേശമായി പുരോഗമിക്കുകയാണിപ്പോൾ കരീബിയൻ പ്രീമിയർ ലീഗ്. ടൂർണമെന്റ് ആരാകും ജയിക്കുക എന്നുള്ള ആകാംക്ഷ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം സജീവമാണ് ഇപ്പോൾ ഇന്നലെ നടന്ന നിർണായക സെമി ഫൈനൽ മത്സരത്തിൽ ഗെയ്ൽ കളിച്ച ടീം ജയിച്ചത് ക്രിക്കറ്റ്‌ പ്രേമികളെ അടക്കം ആവേശകരമാക്കിയിരുന്നു. മത്സരത്തിൽ ഗെയ്ൽ മികച്ച ബാറ്റിങ് ഫോം കൂടി കാഴ്ചവെച്ചത് ഐപിൽ ആരാധകർക്കും സന്തോഷമുള്ള ഒരു വാർത്തയായി മാറി എങ്കിലും ഇന്നലെ വളരെ രസകരമായ ഒരു സംഭവം കൂടി നടന്നു. ബാറ്റ് ചെയ്യുകയായിരുന്ന ക്രിസ് ഗെയ്ൽ ബാറ്റ് അതിവേഗമായ ഒരു ബൗൾ മുൻപിലാണ് തകർന്നത്.

മത്സരത്തിൽ താരം ഗയാന ആമസോൺ വാരിയേഴ്സിനെതിരായി വെറും 27 പന്തിൽ അഞ്ച് ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 42 റൺസ് നേടി.മത്സരത്തിൽ നാലാം ഓവറിലെ രണ്ടാമത്തെ പന്തിലാണ് ഫാസ്റ്റ് ബൗളർ സ്മിത്ത് എറിഞ്ഞ ഒരു പന്ത് ഗെയ്‌ലിന്റെ ബാറ്റിനെ  2 ഭാഗങ്ങളായി തകർത്തത് .സ്മിത്ത് നല്ലൊരു ലെങ്ത് ബോൾ എറിഞ്ഞെങ്കിലും ക്രിസ് ഗെയ്ൽ ആ പന്ത് ഓഫ്-സൈഡ് മേഖലയിലൂടെ ഒരു അതിവേഗ ഷോട്ട് പായിക്കാനായി ശ്രമിക്കുകയായിരുന്നു.

എന്നാൽ ആ പന്തിൽ ക്രിസ് ഗെയ്ൽ ബാറ്റ് തകരുന്നത് മാത്രമാണ് കാണാൻ സാധിച്ചത്.ശേഷം പുത്തൻ ബാറ്റിൽ തന്റെ ബാറ്റിങ് തുടർന്ന ഗെയ്ൽ ഒന്നാം വിക്കറ്റിൽ ലൂയിസിന് ഒപ്പം മികച്ച അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചു. ബാറ്റ് തകർന്നപ്പോൾ 10 പന്തിൽ 6 റൺസ് മാത്രമാണ് ഗെയ്ൽ അടിച്ചിരുന്നത്.

അതേസമയം ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് താരമായ ക്രിസ് ഗെയ്ൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടിയിരുന്നു. തന്റെ ഫോം ടി :20 ക്രിക്കറ്റിൽ തുടരുന്ന താരം വിരമിക്കാൻ തനിക്ക് പദ്ധതികളില്ല എന്നും വിശദമാക്കിയിരുന്നു.