റണ്ണൗട്ടാക്കാന്‍ മറന്നു പോയി. രാജസ്ഥാന്‍ സഹതാരം ചെയ്തത് ഇങ്ങനെ

Obed Mccoy run out ashwin moment

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടി20 പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് ചേര്‍ത്തത്. ക്യാപ്റ്റനായി തിരികെയെത്തിയ രോഹിത് ശര്‍മ്മ (64) അര്‍ദ്ധസെഞ്ചുറി നേടി ക്യാപ്റ്റന്‍ ഇന്നിംഗ്സ് പുറത്തെടുത്തു. മിഡില്‍ ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ ദിനേശ് കാര്‍ത്തികിന്‍റെ ഫിനിഷിങ്ങ് പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

19 പന്തില്‍ 4 ഫോര്‍ 2 സിക്സുമായി 41 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക് പുറത്താകതെ നിന്നു. അപരാജിത ഏഴാം വിക്കറ്റില്‍ രവിചന്ദ്ര അശ്വിനുമായി 52 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 25 പന്തില്‍ നിന്നുമാണ് ഇരുവരും ഇത്രയും റണ്‍സ് നേടിയത്.

അതേ സമയം മത്സരത്തില്‍ വിചിത്രമായ സംഭവം അരങ്ങേറി. ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ പതിനെട്ടാം ഓവറിലെ മൂന്നാം പന്തില്‍ ദിനേശ് കാര്‍ത്തിക് റണ്ണിനായി ഓടി. ഡബിള്‍ ഓടാന്‍ അശ്വിന്‍ കാര്‍ത്തികിനെ വിളിച്ചു. നോണ്‍ സ്ട്രൈക്കിലേക്ക് ഓടിയ അശ്വിന്‍റെ സൈഡിലേക്കാണ് ത്രോ എത്തിയത്. ബോളറായ മക്കോയുടെ കൈകളിലേക്ക് പന്ത് വന്നെങ്കിലും ബെയ്ല്‍സ് അനക്കാന്‍ വിന്‍ഡീസ് ബോളര്‍ ശ്രമിച്ചില്ലാ

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
343371

മക്കോയക്ക് റണ്ണൗട്ട് ചെയ്യാനുള്ള അവസരം വിനിയോഗിച്ചില്ലാ. ആ സമയം അശ്വിന്‍ ഫ്രേമില്‍ പോലും ഉണ്ടായിരുന്നില്ലാ. ഡൈവ് ചെയ്തായിരുന്നു അശ്വിന്‍ ക്രീസില്‍ കയറയിയത്. ആ സമയം 4 പന്തില്‍ 4 റണ്‍ എന്ന നിലയിലായിരുന്നു അശ്വിന്‍. പിന്നീട് 9 റണ്‍ കൂടി അശ്വിന്‍ കൂട്ടിചേര്‍ത്തു. ഐപിഎല്ലില്‍ മക്കോയിയും അശ്വിനും രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നത് എന്ന പ്രത്യേകതയുണ്ട്

Scroll to Top