ഐപിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോർഡുകളുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. തുടർച്ചയായി രണ്ട് ഐപിൽ കിരീടങ്ങൾ നേടി ഹാട്രിക്ക് കിരീടം ലക്ഷ്യമാക്കി 2021ലെ ഐപിഎൽ സീസണിൽ കളിക്കാനെത്തിയ മുംബൈ ഇന്ത്യൻസ് ടീമിന് പ്ലേഓഫിലേക്ക് പോലും സ്ഥാനം നേടുവാനായില്ല. നാണംകെട്ട തോൽവികൾ അടക്കം ഈ സീസണിൽ നേരിട്ട മുംബൈ ടീം നെറ്റ് റൺ റേറ്റിൽ പിന്നാക്കം പോയതും ഒരു കനത്ത തിരിച്ചടിയായി മാറി. സീസണിൽ ഏഴ് കളികൾ മാത്രം ജയിച്ച മുംബൈ ടീമിന്റെ നായകൻ രോഹിത് ശർമ്മക്ക് ആറാം ഐപിൽ കിരീടം നേടാനുള്ള അവസരം കൂടി നഷ്ടമായി. അവസാനത്തെ ലീഗ് മത്സരത്തിൽ ഹൈദരാബാദ് ടീമിനെതിരെ മിന്നും ജയം കരസ്ഥമാക്കിയെങ്കിലും നെറ്റ് റൺ റേറ്റ് കണക്കുകളിൽ അത് ഒരിക്കൽ പോലും പര്യാപ്തമായിരുന്നില്ല.മറ്റൊരു പുറത്താകൽ മുംബൈ ടീമിനെ ഏറെ അലോസരപെടുത്തുന്നുണ്ട് എങ്കിലും ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരുടെ മികച്ച ബാറ്റിങ് മികവിന് കയ്യടികൾ നൽകുകയാണിപ്പോൾ എല്ലാ ക്രിക്കറ്റ് പ്രേമികളും
ഹൈദരാബാദ് എതിരായ മത്സരത്തിൽ 16 ബോളിൽ അർദ്ധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനും 40 പന്തിൽ 13 ഫോറും 3 സിക്സും അടക്കം 82 റൺസ് അടിച്ച സൂര്യകുമാർ യാദവും മുംബൈക്ക് ചില പ്രതീക്ഷകൾ നൽകി. അതേസമയം മത്സരം ജയിച്ചെങ്കിലും 170പ്ലസ് റൺസ് മാർജിനിലുള്ള ജയം സ്വന്തമാക്കാനായി മുംബൈക്ക് കഴിഞ്ഞില്ല.മത്സരശേഷം പതിവ് പോലെ ഡ്രസിങ് റൂം മാൻ ഓഫ് ദി മാച്ച് എന്നൊരു അവാർഡ് നൽകുവാൻ മുംബൈ ടീം മാനേജ്‌മന്റ് തയ്യാറായി. എല്ലാ കളികൾക്കും ബാറ്റിങ്, ബൗളിംഗ് മേഖലകളിൽ അന്ന് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തവർക്ക് അവാർഡ് പോലെ ഒരു സമ്മാനം മുംബൈ ഡ്രസിങ് റൂമിൽ നിന്നും നൽകാറുണ്ട്. ഹൈദരാബാദിന് എതിരായ മത്സരത്തിന് ശേഷം സച്ചിൻ ഈ പുരസ്‌കാരം നൽകിയത് സൂര്യകുമാർ യാദവിനാണ്.
കൂടാതെ നേട്ടം കൈമാറിയ ശേഷം മുൻ മുംബൈ ഇന്ത്യൻസ് താരവും ഇതിഹാസ ബാറ്റ്‌സ്മാനുമായ സച്ചിൻ താരത്തിനായി നൽകിയ ഉപദേശമാണ് വളരെ ഏറെ ചർച്ചയായി മാറുന്നത്. സൂര്യകുമാറിന് അരികിൽ എത്തി പുരസ്‌കാരം നൽകിയ ശേഷം ലോകകപ്പിൽ ഇങ്ങനെ ഓരോ പ്രകടനം ആവർത്തിക്കണം എന്നൊരു നിർണായക നിർദ്ദേശവും സച്ചിൻ ഉടനെ പങ്കുവെച്ചു.”വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നിനക്ക് എല്ലാവിധ ആശംസകൾ. ഇനി നിനക്ക് ലോകകപ്പിൽ ഒരു പ്രധാന റോൾ നിർവഹിക്കാനുണ്ട്. എല്ലാ നിന്റെ തന്നെ കൈകളിലാണ് “സച്ചിൻ ഇപ്രകാരം പറഞ്ഞു