ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പ് നൽകി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. വരും മത്സരങ്ങളിൽ ഇന്ത്യ കൂടുതൽ ശക്തമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുമെന്നും ഇംഗ്ലണ്ട് കരുതിയിരിക്കണം എന്നുമാണ് നാസർ ഹുസൈൻ പറഞ്ഞത്.
കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഒരുപാട് പ്രധാന താരങ്ങളെ നഷ്ടമായിരുന്നുവെന്നും, എന്നിട്ടും ഇംഗ്ലണ്ടിനെതിരെ വമ്പൻ പോരാട്ടം നയിക്കാൻ അവർക്ക് സാധിച്ചുവെന്നും ഹുസൈൻ ചൂണ്ടിക്കാട്ടുന്നു. കോഹ്ലി അടക്കമുള്ള താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുന്നത് ഇന്ത്യക്ക് കൂടുതൽ ശക്തി നൽകുമെന്നും ഹുസൈൻ കരുതുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടിന് ഹുസൈൻ മുന്നറിയിപ്പ് നൽകിയത്.
“മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഈ പരമ്പരയിൽ അവശേഷിക്കുന്നത്. ഇതുവരെ വളരെ പെർഫെക്റ്റ് ആയാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. പരമ്പര വളരെ കഠിനമായത് തന്നെയാവും. എന്നാൽ ഇന്ത്യ കൂടുതൽ ശക്തമായി വരും മത്സരങ്ങളിൽ തിരിച്ചടിക്കും എന്ന പ്രതീക്ഷ ഇംഗ്ലണ്ടിന് എപ്പോഴും ഉണ്ടാവണം.”
“ഇതുവരെ ഇന്ത്യയ്ക്ക് പ്രധാനപ്പെട്ട ചില താരങ്ങളെ നഷ്ടമായിരുന്നു. മുഹമ്മദ് ഷാമി ഈ പരമ്പരയിൽ നിന്ന് തന്നെ പുറത്തായിട്ടുണ്ട്. രവീന്ദ്ര ജഡേജ അടുത്ത ടെസ്റ്റ് മത്സരത്തിൽ കളിക്കും എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ വിരാട് കോഹ്ലി ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും മാറി നിന്നതിന് ശേഷം ശക്തമായി തിരിച്ചുവരികയാണ്.”- ഹുസൈൻ പറയുന്നു.
“ഇവരൊക്കെയും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ താരങ്ങൾ തന്നെയാണ്. കോഹ്ലി അടുത്ത മത്സരത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തും. കെഎൽ രാഹുലും തിരികെ ടീമിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.”
“അതുകൊണ്ടു തന്നെ പരമ്പരയിലെ അവസാന 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യൻ ടീം കൂടുതൽ ശക്തമായി മാറും എന്നുതന്നെ പ്രതീക്ഷിക്കണം. ഇന്ത്യ വരും മത്സരങ്ങളിൽ കഠിനമായ പ്രകടനങ്ങൾ പുറത്തെടുക്കും എന്ന കാര്യം ഇംഗ്ലണ്ടിന് നല്ല വ്യക്തമായി അറിയാം.”- നാസർ ഹുസൈൻ കൂട്ടിച്ചേർത്തു.
രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യൻ പേസർ ബൂമ്രയുടെ പ്രകടനത്തെ പ്രശംസിക്കാനും നാസർ ഹുസൈൻ മറന്നില്ല. മത്സരത്തിൽ ബുമ്ര എറിഞ്ഞ നിർണായകമായ സ്പെല്ലുകളെ ഹുസൈൻ പ്രകീർത്തിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലെ ബൂമ്രയുടെ പ്രകടനത്തെയാണ് ഹുസൈൻ പ്രശംസിച്ചത്.
40 റൺസ് മാത്രം വിട്ടു നൽകി 6 വിക്കറ്റുകൾ ആദ്യ ഇന്നിങ്സിൽ ബൂമ്ര സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിന് വളരെ അനുകൂലമായ സാഹചര്യത്തിലാണ് ബുമ്രയുടെ ഈ വിക്കറ്റ് നേട്ടം. ഇത് ഇംഗ്ലണ്ടിനെ പിന്നിലാക്കാൻ സഹായിച്ചു എന്ന് നാസർ ഹുസൈൻ പറയുന്നു. മാത്രമല്ല മത്സരത്തിൽ ബുമ്ര ഓലി പോപ്പിന്റെ സ്റ്റമ്പ് പിഴുതെറിഞ്ഞ പന്ത് വളരെ മികച്ചു നിന്നുവെന്നും നാസർ പറഞ്ഞു വയ്ക്കുന്നു.