ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പാതിവഴിയിൽ ബിസിസിഐ ഉപേക്ഷിച്ചതോടെ ഇന്ത്യയിൽ നിന്ന് മടങ്ങവേ മാലദ്വീപിലെ ബാറില്‍ വച്ച് പരസ്പരം ഏറ്റുമുട്ടിയെന്ന മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പ്രമുഖ കമന്‍റേറ്ററും മുന്‍താരവുമായ മൈക്കല്‍ സ്ലേറ്ററും. കഴിഞ്ഞ ദിവസം ഡെയ്‌ലി ടെലഗ്രാഫാണ് ഇരുവരും ബാറിൽ വെച്ച് തമ്മിലടിച്ചു എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടർന്ന് ക്രിക്കറ്റ് ലോകത്തും ഈ വാർത്ത ഏറെ വിവാദം സൃഷ്ഠിച്ചിരുന്നു .
ഇപ്പോൾ ഇരുവരും മാധ്യമ വാർത്തകൾ നിഷേധിച്ചതോടെ സത്യമറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ . പരസ്പരം ഏറ്റുമുട്ടി തല്ല് കൂടിയെന്ന ഡെയ്‌ലി ടെലഗ്രാഫിന്‍റെ വാര്‍ത്തയോട് വാര്‍ണറും വളരെ രൂക്ഷമായി തന്നെ പ്രതികരിച്ചു ” അവിടെ ഒരിക്കലും ഒരു നാടകീയ സംഭവവും അരങ്ങേറിയില്ല . എവിടെ നിന്നാണ് ഇത്തരം റിപ്പോർട്ടുകൾ മാധ്യമങ്ങള്‍ക്ക് കിട്ടുന്നത് എന്നറിയില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങള്‍ക്ക് ഒരു കാരണവശാലും ഇങ്ങനെയൊന്നും എഴുതാന്‍ കഴിയില്ല ” വാർണർ അഭിപ്രായം വിശദമാക്കി .
അതേസമയം ഞാനും വാര്‍ണറും അടുത്ത സുഹൃത്തുക്കളാണ്.ഒരിക്കലും തല്ലുകൂടേണ്ട ഒരു സാഹചര്യവുമില്ല എന്നാണ് സ്ലേറ്റർ തന്റെ സന്ദേശത്തിൽ ഇതേ കുറിച്ച് പ്രതികരിച്ചത് .ഇപ്പോൾ അതിരൂക്ഷ കോവിഡ് വ്യാപനം കാരണം ഇന്ത്യയില്‍ നിന്ന് നേരിട്ട് ഒരു മാർഗവും ഓസ്‌ട്രേലിയയിലേക്ക് പ്രവേശനം ഇല്ല . ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാന്‍ ഓസീസ് സർക്കാരിന്റെ കനത്ത വിലക്കുള്ളതിനാല്‍ താരങ്ങളെ കൂടാതെ പരിശീലകരും ഐപിൽ അംപയര്‍മാരും കമന്‍റേറ്റര്‍മാരും ഉള്‍പ്പെടുന്ന നാല്‍പതംഗ ഓസീസ് സംഘം മാലദ്വീപ് വഴിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത് .ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ഏവരും മാലിദ്വീപിൽ എത്തിയത്.അവിടെ ഏഴ് ദിവസത്തെ ക്വാറന്റൈൻ ഓസീസ് സംഘം പൂർത്തിയാക്കിയ ശേഷം മാത്രമേ നാട്ടിലേക്ക് മടങ്ങൂ .