രഹാനെയെയും പൂജാരയെയുമല്ല, ഇന്ത്യ ആദ്യദിനം മിസ്സ്‌ ചെയ്തത് അവന്റെ ബാറ്റിങ്ങാണ്. മഞ്ജരേക്കർ പറയുന്നു.

jadeja batting

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിവസം ഇന്ത്യൻ ബാറ്റിംഗ് നിര തകരുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 24ന് 3 എന്ന നിലയിൽ തകരുകയുണ്ടായി. പിന്നീട് ശ്രേയസ് അയ്യരും കോഹ്ലിയും ചേർന്ന് ഇന്ത്യക്കായി തരക്കേടില്ലാത്ത കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു.

ഒപ്പം മധ്യനിരയിൽ കെഎൽ രാഹുൽ പോരാടിയപ്പോൾ ഇന്ത്യ ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ 208ന് 8 എന്ന നിലയിൽ എത്തിയിട്ടുണ്ട്. 70 റൺസ് നേടിയ രാഹുൽ മത്സരത്തിൽ പുറത്താവാതെ നിൽക്കുകയാണ്. മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് വലിയ കാരണമായി മാറിയത് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ അഭാവമാണ് എന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുകയുണ്ടായി.

വിദേശ പിച്ചുകളിൽ മികച്ച രീതിയിൽ ഇന്ത്യക്കായി ബാറ്റ് ചെയ്തിരുന്ന താരമാണ് ജഡേജയെന്നും, ജഡേജയുടെ അഭാവം ഇന്ത്യയെ ബാധിച്ചു എന്നുമാണ് മഞ്ജരേക്കറുടെ പക്ഷം. “ജഡേജയുടെ അഭാവം ഇന്ത്യയെ തീർച്ചയായും ബാറ്റിംഗിൽ ബാധിച്ചിട്ടുണ്ട്. കാരണം അവന്റെ വിദേശ പിച്ചുകളിലെ ബാറ്റിംഗ് റെക്കോർഡ് അവിസ്മരണീയമാണ്. എന്നാൽ ബോളിംഗിൽ ജഡേജയ്ക്ക് വലുതായി ഒന്നും ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ഈ പിച്ചിൽ ടേൺ ലഭിക്കാനുള്ള സാഹചര്യങ്ങൾ വളരെ കുറവാണ്. അതുകൊണ്ടു തന്നെ വായുവിൽ ബാറ്റർമാരെ കുഴപ്പിക്കുന്ന ബോളറെയാണ് ഇന്ത്യയ്ക്ക് ആവശ്യം. അങ്ങനെ നോക്കുമ്പോൾ അശ്വിൻ തന്നെയാണ് ബോളിങിൽ മികച്ച ഓപ്ഷൻ. പക്ഷേ ബാറ്റിംഗിൽ കുറച്ചധികം റൺസ് നേടണമെങ്കിൽ ജഡേജ തന്നെ ടീമിൽ വേണമായിരുന്നു.”- മഞ്ജരേക്കർ പറഞ്ഞു.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

ദക്ഷിണാഫ്രിക്കയ്ക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിച്ച പേസർ ബർഗറെപ്പറ്റിയും മഞ്ജരേക്കർ സംസാരിക്കുകയുണ്ടായി. മികച്ച തുടക്കം ബർഗർക്ക് ലഭിച്ചങ്കിലും അത് കൃത്യമായി മുതലാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നാണ് മഞ്ജരേക്കാരുടെ പക്ഷം. വലിയ നീളമുള്ള ബോളറായതിനാൽ തന്നെ സൗത്താഫ്രിക്കൻ പിച്ചുകളിൽ ബർഗർക്ക് ബൗൺസുകൾ ലഭിക്കുന്നുണ്ട് എന്ന് മഞ്ജരേക്കാൾ പറയുന്നു. എന്നിരുന്നാലും ബർഗർ ബൗൺസറിന് പകരം പലപ്പോഴും ഫുൾ ബോളുകൾ എറിയാനും സിംഗ് ചെയ്യിക്കാനുമാണ് ശ്രമിച്ചത് എന്ന് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് തന്നെ മഞ്ജരേക്കർ സംസാരിക്കുകയുണ്ടായി. “ഒരുപക്ഷേ മത്സരത്തിൽ കളിക്കുന്നത് പഴയ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ലൈനപ്പ് ആയിരുന്നുവെങ്കിൽ ആദ്യ ഇന്നിങ്സിൽ 250- 300 റൺസ് നേടിയാലും അത് ഒരുപാട് കുറവായിരുന്നു. കാരണം അന്ന് അംല, കാലിസ്, സ്മിത്ത്, ഡുപ്ലെസി തുടങ്ങിയവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഉണ്ടായിരുന്നത്.

എന്നാൽ ഈ ബാറ്റിംഗ് ലൈനപ്പ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ വലിയ ലീഡ് കണ്ടെത്തിയാൽ അത് എനിക്കൊരു അത്ഭുതമായിരിക്കും. മത്സരത്തിൽ ഇന്ത്യൻ ബോളർമാർ കൃത്യതയോടെ ബോൾ ചെയ്യും എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾതന്നെ മത്സരത്തിൽ മികച്ച ഒരു സ്കോർ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. 20- 30 റൺസ് കൂടി രണ്ടാം ദിവസം അവർ കൂട്ടിച്ചേർത്താൽ ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലായിരിക്കും.”-മഞ്ജരേക്കർ പറയുന്നു.

Scroll to Top