കോഹ്ലിയും ബുംറയുമല്ല. നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരം അവനാണ്. റൂട്ട് പറയുന്നു.

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റർ ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ തന്നെ താരമായ ഹാരി ബ്രുക്കാണ് നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന താരം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റൂട്ട്. കൃത്യമായി സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് ബ്രൂക്കിനെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് ജോ റൂട്ട് കരുതുന്നു.

വെല്ലുവിളികൾ ഉയർത്തുന്ന ബാറ്റിംഗ് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സമീപകാലത്ത് ബ്രൂക്കിന് സാധിച്ചിട്ടുണ്ട് എന്നാണ് റൂട്ട് കരുതുന്നത്. അതുകൊണ്ടുതന്നെ മറ്റെല്ലാ ബാറ്റർമാരെയും ഒഴിവാക്കിയാണ് ബ്രൂക്കിനെ ഏറ്റവും മികച്ച ബാറ്ററായി റൂട്ട് തിരഞ്ഞെടുത്തിരിക്കുന്നു.

“നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ ആരാണ് എന്ന് എന്നോട് ചോദിച്ചാൽ ഞാൻ നൽകുന്ന ഉത്തരം ഹാരീ ബ്രൂക്ക് എന്നായിരിക്കും. കാരണം അവൻ മറ്റു താരങ്ങളെക്കാൾ ഒരുപാട് മുകളിലാണ്. ഇപ്പോൾ മത്സരത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്താൻ അവന് സാധിക്കുന്നുണ്ട്. കൃത്യമായി സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് അവനുണ്ട്. ഏതു സാഹചര്യത്തിലും ബോളറുടെ മുകളിലൂടെ സിക്സർ നേടാനും സ്കൂപ്പ് ഷോട്ടുകൾ കളിക്കാനുമൊക്കെ അവന് സാധിക്കും. സ്പിന്നർമാർക്കെതിരെ കൃത്യമായ പ്രകടനങ്ങളാണ് കഴിഞ്ഞ സമയങ്ങളിൽ അവൻ കാഴ്ച വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവനെതിരെ പന്തറിയുക എന്നത് ബോളർമാർക്ക് വെല്ലുവിളിയാണ്.”- റൂട്ട് പറഞ്ഞു.

“ഞാനിപ്പോൾ ബ്രുക്കിന്റെ സമീപകാല പ്രകടനങ്ങൾക്കൊപ്പം എത്താനാണ് ശ്രമിക്കുന്നത്. പക്ഷേ അതിന് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത്രമാത്രം മികച്ച പ്രകടനമാണ് അവൻ കാഴ്ചവെച്ചിട്ടുള്ളത്. ഈയാഴ്ച അവൻ മറ്റൊരു സെഞ്ച്വറി കൂടി സ്വന്തമാക്കുകയുണ്ടായി. നിലവിൽ ഏറ്റവും മികച്ച താരമാണ് അവൻ. അവനൊപ്പം മൈതാനത്ത് കളിക്കാൻ സാധിക്കുന്നത് വലിയ കാര്യമായാണ് ഞാൻ കാണുന്നത്. അവന്റെ മത്സരം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.”- റൂട്ട് കൂട്ടിച്ചേർത്തു.

ഇതുവരെ 23 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ബ്രൂക്ക് ഇംഗ്ലണ്ട് ടീമിനായി കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 2280 റൺസ് സ്വന്തമാക്കാൻ താരത്തിൽ സാധിച്ചിട്ടുണ്ട്. മാത്രമല്ല 61.62 എന്ന ഉയർന്ന ശരാശരിയിലാണ് ബ്രുക്ക് കളിക്കുന്നത്. 20 ടെസ്റ്റ്‌ ഇന്നിങ്സുകളെങ്കിലും കളിച്ച ബാറ്റർമാരുടെ ലിസ്റ്റ് പരിശോധിച്ചാൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ ബാറ്റിംഗ് ശരാശരി ബ്രൂക്കിനാണ്. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പ്രധാന താരമാണ് ഹാരി ബ്രുക്ക്.

Previous articleരോഹിതിനോട് കയർത്ത് ഷാമി.ഷാമിയും രോഹിതും തമ്മിൽ പ്രശ്നങ്ങളെന്ന് റിപ്പോർട്ട്.