പരിക്കല്ല. ശ്രേയസ്സ് അയ്യരെ പുറത്താക്കിയത് തന്നെ.

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് സൂപ്പര്‍ താരം ശ്രേയസ് അയ്യരെ ഒഴിവാക്കി. രണ്ടാം ടെസ്റ്റിനു ശേഷം പുറം വേദനെയെപറ്റി ശ്രേയസ്സ് അയ്യര്‍ പരാതിപ്പെട്ടിരുന്നു.

രാജ്‌കോട്ട്, റാഞ്ചി, ധർമ്മശാല എന്നിവിടങ്ങളിലെ അടുത്ത മൂന്ന് ടെസ്റ്റുകളിൽ ശ്രേയസ്സ് അയ്യര്‍ സെലക്ഷന് ലഭ്യമായിരുന്നെങ്കിലും സെലക്ടര്‍മാര്‍ പരിഗണിച്ചില്ലാ. 17 അംഗ സ്ക്വാഡിനെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. കൂടാതെ ചില താരങ്ങളെക്കുറിച്ച് രണ്ട് കുറിപ്പുകളും റിലീസിൽ ഉണ്ടായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലിയെ സെലക്ഷനിൽ പരിഗണച്ചില്ലെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റന് ബോർഡ് പിന്തുണ നൽകിയിട്ടുണ്ടെന്നും കൂടാതെ ഫിറ്റ്‌നസിന് വിധേയമായി കെഎൽ രാഹുലിനെയും രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുറിച്ചട്ടുണ്ട്. പരിക്കിനെ തുടർന്ന് ഇരുവരും രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നി. അടുത്ത വ്യാഴാഴ്ച രാജ്‌കോട്ടിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള തങ്ങളുടെ ലഭ്യതയെക്കുറിച്ച് സെലക്ടർമാർ ആത്മവിശ്വാസത്തിലാണ്.

പ്രസ് റിലീസിൽ അയ്യരുടെ പരിക്കിനെ കുറിച്ച് പരാമർശമില്ല. “പരിക്ക് കാരണം ശ്രേയസിന് വിശ്രമം അനുവദിച്ചിരുന്നെങ്കിൽ, ബിസിസിഐ മെഡിക്കൽ ബുള്ളറ്റിനിൽ ഒരു അപ്‌ഡേറ്റ് ഉണ്ടാകുമായിരുന്നു. അപ്‌ഡേറ്റുകളൊന്നും ഇല്ലാത്തതിനാൽ, അദ്ദേഹത്തിനെ ഒഴിവാക്കിയതാവാം,” ഒരു സോഷ്സിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

മോശം ഫോമിലൂടെയാണ് ശ്രേയസ്സ് അയ്യര്‍ കടന്നു പോകുന്നത്. 2022ൽ ബംഗ്ലാദേശിനെതിരെ 87, 29* റൺസ് നേടിയതിന് ശേഷം 4, 12, 0, 26, 31, 6, 0, 4*, 35, 13, 27, 29 എന്നിങ്ങിനെയാണ് സ്കോറുകള്‍.

Squad: Rohit Sharma (C), Jasprit Bumrah (VC), Yashasvi Jaiswal, Shubman Gill, KL Rahul*, Rajat Patidar, Sarfaraz Khan, Dhruv Jurel (WK), KS Bharat (WK), R Ashwin, Ravindra Jadeja*, Axar Patel, Washington Sundar, Kuldeep Yadav, Mohd. Siraj, Mukesh Kumar, Akash Deep 

Previous articleഅവനെയാണ് ഇംഗ്ലണ്ട് ഭയക്കുന്നത്. ഇന്ത്യൻ യുവതാരത്തെ പറ്റി മൈക്കിൾ വോൺ.
Next articleഡര്‍ബനെ തകര്‍ത്തു. സണ്‍റൈസേഴ്സിനു തുടര്‍ച്ചയായ രണ്ടാം കിരീടം.