ഒരു കാര്യവുമുണ്ടായില്ലാ. 5 റണ്‍സ് പെനാല്‍റ്റി ചോദിച്ചു വാങ്ങി ബ്രാത്‌വെയ്റ്റ്

carlos brathwaite throw at batter

കാർലോസ് ബ്രാത്‌വെയ്റ്റിനെ ഓർക്കുന്നുണ്ടോ? 2016 ഐസിസി വേൾഡ് ടി20 ഫൈനലിലെ വെസ്റ്റ് ഇൻഡീസിന്റെ ഹീറോ, അവസാന ഓവറിൽ 19 റൺസ് വേണ്ടിയിരുന്നപ്പോൾ ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി നാല് സിക്‌സറുകൾ പറത്തിയാണ് ടീമിനെ വിജയിപ്പിച്ചത്. ആ വർഷം അവസാനം, ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റനായി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരവധി ഫ്രാഞ്ചൈസികൾക്കായി കളിച്ചതിന് ശേഷം ബ്രാത്‌വെയ്റ്റ് നിലവിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ബ്ലാസ്റ്റിൽ മത്സരിക്കുകയാണ്. ടൂർണമെന്റിൽ ബിർമിംഗ്ഹാം ബിയേഴ്സിനെ നയിക്കുന്നതും ഈ വിന്‍ഡീസ് താരമാണ്

ടൂര്‍ണമെന്‍റില്‍ ഡെർബിഷയറിനെതിരായ ഒരു മത്സരത്തിൽ ബ്രാത്‌വെയ്റ്റിന്‍റെ പരുക്കൻ ഫീൽഡിംഗ് ഏറെ ചര്‍ച്ചയായി മാറി. 13-ാം ഓവറിലെ മൂന്നാം പന്തിൽ ഡെർബിഷെയർ ബാറ്റ്‌സ്മാൻ വെയ്ൻ മാഡ്‌സനെ ബൗൾ ചെയ്‌ത ശേഷം, ഫോളോ-ത്രൂ സമയത്ത് ബ്രാത്‌വെയ്റ്റ് പന്ത് വിക്കറ്റിനു നേരെ എറിഞ്ഞു. കൊണ്ടതാകട്ടെ ക്രീസില്‍ നിന്ന ബാറ്ററുടെ കാലിലും

സംഭവത്തെത്തുടർന്ന് ബ്രാത്‌വെയ്‌റ്റിന്റെ ടീം അഞ്ച് പെനാൽറ്റി റൺസ് വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ബിയേഴ്സ് 159/7 എന്ന സ്കോർ നേടിയിരുന്നു. 11 പന്തുകൾ ബാക്കി നിൽക്കെ ഡെർബിഷയർ ലക്ഷ്യം കണ്ടു. മത്സരത്തിൽ 18 റൺസ് നേടിയ ബ്രാത്‌വെയ്റ്റ് തന്റെ ബൗളിംഗിൽ 29 റണ്‍സ് വഴങ്ങി 1 വിക്കറ്റ് നേടി.

See also  വിൻഡീസിനായി 4ആം നമ്പറിലാണ് ഞാൻ ഇറങ്ങുന്നത്. രാജസ്ഥാനായും ഇറങ്ങാൻ തയാർ. പവൽ പറയുന്നു.
Scroll to Top