ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയത് പാകിസ്ഥാൻ ടീമിനോട് ടീം ഇന്ത്യ വഴങ്ങിയ വമ്പൻ തോൽവിയാണ്. എല്ലാ ക്രിക്കറ്റ് നിരീക്ഷകരും സൂപ്പർ 12 റൗണ്ടിലെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിന്‍റെ ജയമാണ് പ്രവചിച്ചത് എങ്കിൽ പോലും മത്സരത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ പാകിസ്ഥാൻ ടീം ഐസിസി ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീമിനെ തോൽപ്പിച്ച് ചരിത്ര നേട്ടത്തിലേക്ക് എത്തി.
കൂടാതെ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് നിന്നും വളരെ ഏറെ പ്രശംസയാണ് പാകിസ്ഥാൻ ടീം നേടിയത്. ഐസിസി ലോകകപ്പുകളിൽ മുൻപ് പന്ത്രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ടീം ഇന്ത്യക്ക് മുൻപിൽ തോൽവി മാത്രമാണ് പാകിസ്ഥാൻ ടീം നേടിയത്.
എന്നാൽ ഇപ്പോൾ ഐതിഹാസികമായ ഈ ജയത്തെ കുറിച്ച് അഭിപ്രായവുമായി എത്തുകയാണ് പാകിസ്ഥാൻ സ്പിന്നർ ഇമാദ് വസീം.ലോകകപ്പിൽ നേടിയത് പോലെ ഒരു സമാന ജയം ഇനിയെപ്പോൾ എങ്കിലും പാകിസ്ഥാൻ ടീമിന് നേടാനായി കഴിയും എന്നത് പ്രയാസകരമാണ് എന്നാണ് ഇമാദ് വസീം പറയുന്നത്. വരുന്ന ടി :20 ലോകകപ്പിലാണ് ഇനി രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുക.ഇന്ത്യൻ ടീമിനെ ഇനി ഇപ്രകാരം തോൽപ്പിക്കുക വളരെ അധികം പ്രയാസമുള്ളതാണെന്നും സ്റ്റാർ സ്പിന്നർ വ്യക്തമാക്കുന്നു.
“ഇന്ത്യൻ ടീമിനെതിരെ ഇങ്ങനെ ഒരു വമ്പൻ ജയം സ്വന്തമാക്കുക അത്ര എളുപ്പമല്ല. കൂടാതെ ഇന്ത്യൻ ടീമിന്റെ ശക്തി എത്രത്തോളമാണെന്ന് നമുക്ക് എല്ലാം തന്നെ അറിയാം.ഇന്ത്യക്ക് എതിരെ ടി :20 ലോകകപ്പിൽ ജയിക്കുക എന്നത് ഞങ്ങൾ എല്ലാം ആഗ്രഹിച്ചിരുന്നു. ഈ ഒരു മത്സരത്തിൽ കളിക്കാനായി എനിക്ക് സാധിച്ചത് തന്നെ സന്തോഷം വളരെ ഏറെ നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരു പൂർണ്ണ ജയം ഇന്ത്യക്ക് എതിരെ വീണ്ടും ആവർത്തിക്കുക എളുപ്പമല്ല.”ഇമാദ് വസീം നിരീക്ഷിച്ചു.