ലിമിറ്റെഡ് ഓവർ ക്യാപ്റ്റൻസിക്ക് പിന്നാലെ ടെസ്റ്റ് ടീമിന്റെ നായകപദവിയിലേക്കും രോഹിത് ശര്‍മ്മ എത്തി. ഒരുവേള പരിക്കും മോശം ബാറ്റിംഗ് പ്രകടനങ്ങളും കാരണം ഇന്ത്യൻ ടീമിൽ നിന്നും തന്നെ പുറത്തായ രോഹിത് ശർമ്മ കഠിന പ്രയത്നങ്ങൾക്ക് ശേഷം നിലവിൽ ടീമിന്റെ ക്യാപ്റ്റൻസിയും സ്വന്തമാക്കുകയാണ്. സ്റ്റാർ താരത്തെ വാനോളം പുകഴ്ത്തി ഇപ്പോൾ രംഗത്ത് എത്തുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ് ലോകവും. മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനായി സാധിക്കുമെന്നാണ് മുൻ താരങ്ങളുടെ നിരീക്ഷണം.ലങ്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി രോഹിത്തിനെ ടെസ്റ്റ് നായകനായി നിയമിച്ച സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ വളരെ അധികം പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ.
മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മ ക്യാപ്റ്റനാകുമ്പോൾ അതിൽ ആശങ്ക ഒന്നും ഇല്ലെന്നാണ് ഗവാസ്‌ക്കറുടെ അഭിപ്രായം. “രോഹിത് ശർമ്മ മൂന്ന് ഫോർമാറ്റിലും നായകനായി എത്തുന്നത് ഒരു സർപ്രൈസ് അല്ല. അദ്ദേഹം ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. സെലക്ഷൻ കമ്മിറ്റിയെ സംബന്ധിച്ചാൽ അവർക്ക് പ്രധാനമായും നായകന്റെ റോളിലേക്ക് പരിഗണിക്കാനായി കഴിയുന്ന പേരുകൾ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ തന്നെയാണ്. നിലവിൽ കോഹ്ലി ഒരു ഫോർമാറ്റിലും ക്യാപ്റ്റനാകുവാൻ ആഗ്രഹിക്കാത്തതിനാൽ രോഹിത് ശർമ്മ തന്നെയാണ് ബെറ്റർ ഓപ്ഷൻ.അതിൽ ഒരു അത്ഭുതവുമില്ല “ഗവാസ്‌ക്കർ തന്റെ അഭിപ്രായം വിശദമാക്കി.
“രോഹിത് ശർമ്മയുടെ ഫിറ്റ്നസ്സിനെ കുറിച്ചാണ് പലപ്പോഴും ചർച്ചകൾ. എങ്കിലും രോഹിത് ശർമ്മ പൂർണ്ണ ഫിറ്റ്നസ് എങ്കിൽ അദ്ദേഹം അല്ലാതെ മറ്റൊരു ഓപ്ഷനിലേക്ക് നമ്മൾ എത്തേണ്ട ആവശ്യം ഇല്ല. രോഹിത് ശർമ്മ ടീമിനെ കൈകാര്യം ചെയ്ത രീതി. കളിക്കാർക്ക് എല്ലാം തന്നെ കാര്യങ്ങളിൽ ഏറെ മികച്ച വ്യക്തത ലഭിക്കുന്ന രീതി അതെല്ലാം പ്രശംസനീയമാണ് നേരത്തെ വ്യക്തത ഇല്ലായിരുന്നുവെന്ന് ഞാൻ പറയില്ല.
ഞാൻ ഡ്രസ്സിംഗ് റൂമിൽ ഒരിക്കലും തന്നെ ഇല്ലാതിരുന്നതിനാൽ അത് തെറ്റാണ് എന്നൊന്നും എനിക്ക് പറയാൻ സാധിക്കില്ല അതിനാൽ എനിക്കറിയില്ല. അതാണ് ശരി.എന്നാൽ അദ്ദേഹത്തിന്റെ സംസാരരീതിയിൽ നിന്ന് എല്ലാം തന്നെ കളിക്കാർക്ക് അവരുടെ റോളുകൾ എന്തെന്ന് വ്യക്തമായി അറിയാമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും “ഗവാസ്‌ക്കർ നിരീക്ഷണം വിശദമാക്കി.