ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ വൃദ്ധിമാൻ സാഹ സൃഷ്ടിച്ച വിവാദത്തിൽ ആദ്യമായി തന്റെ പ്രതികരണവുമായി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസമാണ് സെലക്ഷൻ കമ്മിറ്റി ശ്രീലങ്കക്ക് എതിരായ ടെസ്റ്റ്, ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.ടെസ്റ്റ് ടീമിൽ നിന്നും വളരെ അവിചാരിതമായി സീനിയർ താരങ്ങളായ പൂജാര, രഹാനെ, സാഹ, ഇഷാന്ത് ശർമ്മ എന്നിവരെ പുറത്താക്കിയതായി പറഞ്ഞ സെലക്ഷൻ കമ്മിറ്റി ചെയർമാനായ ചേതൻ ശർമ്മ നാല് താരങ്ങളോടും രഞ്ജി കളിക്കാൻ ആവശ്യപെട്ടിരുന്നു. എന്നാൽ തന്നോട് എന്തുകൊണ്ട് അനീതിയെന്ന് അറിയില്ലെന്ന് പറഞ്ഞ സാഹ തന്നോട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ടീമിലെ സ്ഥാനം ഉറപ്പെന്ന് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി.
കൂടാതെ സൗത്താഫ്രിക്കൻ പരമ്പരക്ക് പിന്നാലെ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡും തന്നോട് വിരമിക്കലിനെ കുറിച്ച് ചിന്തിക്കാൻ പറഞ്ഞിരുന്നതായി സാഹ ആഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്ക് എതിരായ സാഹയുടെ വെളിപ്പെടുത്തുലുകളിൽ യാതൊരുവിധ വേദനയുമില്ലെന്നാണ് ദ്രാവിഡ് ഇന്നലെ പ്രസ്സ് മീറ്റിൽ പറഞ്ഞത്.
“എനിക്ക് എല്ലാ അർഥത്തിലും സാഹയോട് വളരെ ബഹുമാനമാണുള്ളത്. അദേഹത്തിന്റെ വാക്കുകൾ എന്നെ ഒരിക്കലും തന്നെ വിഷമിപ്പിച്ചിട്ടില്ല. സാഹ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകളിൽ എനിക്ക് വളരെ അഭിമാനമുണ്ട്.ഒരിക്കലും ഞാൻ കളിക്കാരോട് നൽകുന്ന സംഭാഷണങ്ങൾ അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ചിന്തിക്കാറില്ല. അതിനാൽ തന്നെ ഇത് എന്നെ ബാധിക്കില്ല “ദ്രാവിഡ് തുറന്ന് പറഞ്ഞു.
“അവന്റെ കാര്യത്തിൽ ഞാൻ വളരെ വ്യക്തത നൽകാൻ ആഗ്രഹിക്കുന്നു. കൂടാതെ അവൻ ഇക്കാര്യങ്ങൾ ഒന്നും തന്നെ മാധ്യമങ്ങളിൽ ഇന്നും വായിച്ച് അറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് ഞാൻ ടീം അംഗങ്ങളോട് സംസാരിച്ച കാര്യമാണ്. എന്താണോ ടീമിനുള്ള ആവശ്യം. അക്കാര്യങ്ങൾ ഞാൻ എന്നും അവരോട് പറയാറുണ്ട്. അവർ എങ്ങനെ എല്ലാം അതിനെ നോക്കി കാണുമെന്നത് ഞാൻ ചിന്തിക്കാറില്ല “രാഹുൽ ദ്രാവിഡ് നയം വിശദമാക്കി
” ഈ വർഷം മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ഞങ്ങൾക്കുള്ളത്. റിഷഭ് പന്ത് ടീമിൽ സ്ഥാനം ഉറപ്പിച്ചതോടെ ഒരു പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെ വളർത്തിയെടുക്കാൻ ഞങ്ങൾ നോക്കുകയാണ്. ഇത് സാഹയോടുള്ള എൻ്റെ ബഹുമാനത്തെയോ ടീമിന് വേണ്ടിയുള്ള അവൻ്റെ സംഭാവനകളെയോ മാറ്റുന്നില്ല. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.