അന്ന് യുവി എപ്പോളും ചുമയ്ക്കുമായിരുന്നു. പക്ഷേ ആ അസുഖമാണെന്ന് ഞങ്ങൾ അറിഞ്ഞില്ല. അശ്വിൻ പറയുന്നു.

yuvraj singh has quit 1560161692

ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് 2011ലെ ഏകദിന ലോകകപ്പ്. 28 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചത് 2011ലാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ അത്യുഗ്രൻ പ്രകടനങ്ങൾ ആയിരുന്നു എല്ലാ താരങ്ങളും ആ ലോകകപ്പിൽ കാഴ്ചവച്ചത്. ലോകകപ്പ് വിജയത്തിൽ ഓരോ താരങ്ങളുടെ പങ്കാളിത്തവും വളരെ വലുതായിരുന്നു.

എന്നാൽ ആ ലോകകപ്പിലെ യഥാർത്ഥ ഹീറോയായി മാറിയത് ഓൾറൗണ്ടർ യുവരാജ് സിംഗ് ആയിരുന്നു. തന്റെ എതിർ ടീമുകളോട് മാത്രമല്ല ക്യാൻസർ എന്ന വലിയ രോഗത്തോടും പൊരുതിയാണ് യുവരാജ് ലോകകപ്പിൽ ഇന്ത്യയുടെ ഹീറോയായി മാറിയത്. എന്നാൽ അന്ന് യുവരാജ് ക്യാൻസർ ബാധിതനായിരുന്നുവെന്ന് ആരും തന്നെ അറിഞ്ഞിരുന്നില്ല എന്നാണ് ഇന്ത്യൻ താരം അശ്വിൻ ഇപ്പോൾ തുറന്നു പറയുന്നത്.

യുവരാജിന് ക്യാൻസറാണ് എന്ന വിവരം പുറത്തുവന്നതോടുകൂടി മറ്റു താരങ്ങളെപ്പോലെ താനും ഞെട്ടിപ്പോയി എന്നാണ് അശ്വിൻ പറയുന്നത്. മത്സരത്തിനിടെ യുവരാജ് പലപ്പോഴും അവശനായി തോന്നിയെന്നും എന്നാൽ ഇതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു എന്നുമാണ് അശ്വിൻ പറയുന്നത്. “ലോകകപ്പ് മത്സരങ്ങൾക്കിടയെല്ലാം യുവരാജ് സിംഗ് ഒരുപാട് ചുമയ്ക്കുമായിരുന്നു. എന്നാൽ അത് മത്സരത്തിന്റെ സമ്മർദ്ദം കൊണ്ടാണ് എന്ന് ഞാൻ കരുതി. ടീമിലെ കളിക്കാർക്ക് മാത്രമല്ല, ആർക്കും തന്നെ ഇത്ര ഗുരുതരമായ അസുഖം യുവരാജിന് ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു.”- അശ്വിൻ പറയുന്നു.

Read Also -  "സ്പിന്നർമാരാണ് ലോകകപ്പിൽ ഞങ്ങളെ രക്ഷിച്ചത്, ഒരാളെങ്കിലും കുറവായിരുന്നെങ്കിൽ.."- പരസ് മാമ്പ്രെ..

“സത്യത്തിൽ അത് സച്ചിന്റെ ലോകകപ്പ് ആയിരുന്നില്ല. അത് യുവരാജ് സിംഗിന്റെ ലോകകപ്പാണ് എന്ന് പറയുന്നതാണ് ഏറ്റവും ഉത്തമം. അതിൽ സച്ചിൻ വളരെ നിർണായകമായ ഒരു പങ്കുവഹിച്ചു എന്നത് വസ്തുത തന്നെയാണ്. “- അശ്വിൻ കൂട്ടിച്ചേർക്കുന്നു. 2011ലെ ലോകകപ്പിൽ ബാറ്റ് കൊണ്ട് ബോളുകൊണ്ടും ഒരേപോലെ മികവ് പുലർത്താൻ യുവരാജ് സിംഗിന് സാധിച്ചിരുന്നു.

നിർണായകമായ മത്സരങ്ങളിൽ തന്റെ ബോളിംഗ് മികവുകൊണ്ട് യുവരാജ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ നാലാം നമ്പറിൽ വലിയൊരു പോരാളിയായിയാണ് യുവരാജ് 2011 ലോകകപ്പിൽ കളിച്ചത്.

ടൂർണമെന്റിൽ 8 ഇന്നിങ്സുകളിൽ നിന്ന് 90.50 റൺസ് ശരാശരിയിൽ 362 റൺസാണ് യുവരാജ് സിംഗ് നേടിയത്. ഒരു സെഞ്ച്വറിയും നാല് അർധസെഞ്ച്വറികളും യുവരാജിന്റെ പരമ്പരയിലെ പ്രകടനത്തിൽ ഉൾപ്പെട്ടു. മാത്രമല്ല 9 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളും സ്വന്തമാക്കാൻ യുവരാജിന് സാധിച്ചിരുന്നു. നാലാം വിക്കറ്റിൽ ഇന്ത്യയുടെ പോരാളി തന്നെയായിരുന്നു യുവരാജ്.

എന്നാൽ യുവരാജ് വിരമിച്ചതിനുശേഷം ഇതുവരെയും കൃത്യമായ ഒരു നാലാം നമ്പർ ബാറ്ററെ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. തീർച്ചയായും ഇന്ത്യയുടെ സ്വപ്ന ഇലവൻ തന്നെയായിരുന്നു 2011 ലോകകപ്പിനായി ഇറങ്ങിയത് എന്ന് നിസ്സംശയം പറയാനാവും.

Scroll to Top