ബിസിസിഐയുടെ പണക്കൊഴുപ്പ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഭീക്ഷണി

ന്യൂസിലന്‍റിനെതിരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരക്ക് ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍. 3 ഏകദിനവും 5 ടി20 മത്സരങ്ങളുമാണ് പാക്കിസ്ഥാനില്‍ ന്യൂസിലന്‍റ് കളിക്കുക. എന്നാല്‍ ന്യൂസിലന്‍റിനെതിരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരയില്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം (DRS) ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഐപിഎല്‍ രണ്ടാം ഭാഗത്തിനു മുന്നോടിയായി ബിസിസിഐ ഡിആര്‍എസ് ഓപ്പറേറ്റര്‍മാരെ ഇതിനോടകം സ്വന്തമാക്കിയട്ടുണ്ട്. സെപ്തംമ്പര്‍ 19 നാണ് നിര്‍ത്തിവച്ച ഐപിഎല്‍ പുനരാരംഭിക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നതിനേക്കാള്‍ നാലിരട്ടി തുകയാണ് ബിസിസിഎ ഡിആര്‍എസ് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുന്നത്.

ഐപിഎല്‍ ആരംഭിക്കുന്നതിനു രണ്ട് ദിവസം മുന്‍പാണ് പാക്കിസ്ഥാന്‍ – ന്യൂസിലന്‍റ് പരമ്പര തുടങ്ങുക. ഐസിസി അംഗീകാരമുള്ള ഡിആര്‍എസ് ഓപ്പറേറ്റിംഗ് ടീമിനു മാത്രമാണ് ടൂര്‍ണമെന്‍റുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. ഇത്രയും ചെറിയ സമയത്തിനുള്ളില്‍ ഈ പരമ്പരക്കായി ഓപ്പറേറ്റേഴ്സിനെ എത്തിക്കുക എന്നത് പ്രായോഗിക ബുദ്ധിമുട്ടേറിയ കാര്യമാണ്.

2017 മുതല്‍ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഡിആര്‍എസ് സംവിധാനം നിര്‍ബന്ധമാണ്. ഒരു ഇന്നിംഗ്സില്‍ ഇരു ടീമിനും രണ്ട് തവണ വീതം അംപയര്‍മാരുടെ തീരുമാനം അപ്പീല്‍ ചെയ്യാന്‍ കഴിയും.

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയില്‍ ന്യൂസിലന്‍റ് സൂപ്പര്‍ താരങ്ങളുടെ അഭാവം അനുഭവപ്പെടും. ഐപിഎലുമായി ബന്ധപ്പെട്ട് കെയിന്‍ വില്യംസണ്‍, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട്, കെയ്ല്‍ ജയ്മിസണ്‍, സാന്‍റ്നര്‍, ജിമ്മി നീഷാം എന്നിവര്‍ പാക്കിസ്ഥാനെതിരെയുള്ള പരമ്പര കളിക്കില്ലാ.

Previous articleഐപിഎല്‍ വിജയിക്കട്ടെ…ബിസിസിഐ കാശ് വന്ന് ചീര്‍ത്ത് ചീര്‍ത്ത് വളരട്ടെ
Next articleഅഞ്ചാം ടെസ്റ്റിലെ പ്രശ്നം പരിഹരിക്കാൻ ദാദ : സർപ്രൈസ് നീക്കം ഉടൻ