ഐപിഎല്‍ വിജയിക്കട്ടെ…ബിസിസിഐ കാശ് വന്ന് ചീര്‍ത്ത് ചീര്‍ത്ത് വളരട്ടെ

ഇന്ത്യ.. ഇന്ത്യ.. എന്ന വികാരവുമായി കാത്തിരുന്ന നല്ലൊരു ശതമാനം ആരാധകരും വഞ്ചിക്കപ്പെട്ട ഒരു ദിവസം ആണിന്ന്… ഇംഗ്ലണ്ടില്‍ ഒരു പരമ്പര എന്ന വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്റെ കടക്കലാണ് ഇന്ന് BCCI കത്തി വെച്ചിരിക്കുന്നത്…

ECB താത്പര്യ പ്രകാരം ഇന്ത്യന്‍ കളിക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍റ്റിഫിക്കറ്റ് ലഭിച്ചിട്ടും പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള ഹിഡന്‍ കാരണം അധികം ആര്‍ക്കും മനസ്സിലാവുന്നില്ല എന്നതാണ് രസകരം…ഇനിയും ഇംഗ്ലണ്ടില്‍ ആ കളിക്കാര്‍ തുടര്‍ന്നാല്‍ അവര്‍ക്കും കോവിഡ് വരുമെന്നും അങ്ങനെ വന്നാല്‍ 19 ന് തുടങ്ങണ IPL ആനയില്ലാത്ത പൂരമായി മാറും എന്നത് അവര്‍ക്ക് നന്നായി അറിയാം…

ഓഫീഷ്യല്‍സിനെ ഇംഗ്ലണ്ടിലിട്ട് കളിക്കാരെ ദുബായിലേക്ക് കേറ്റി വിടാനുള്ള ധൃതി ആണ് BCCI ക്ക്…ബയോബബിളിന്റെ പേര് പറഞ്ഞ് ചെന്നാലൊന്നും UAE അംഗീകരിക്കാന്‍ സാധ്യത കുറവും ആണ് ഈ സാഹചര്യത്തില്‍, ബയോബബിളിലുള്ളവര്‍ക്ക് തന്നെ കോവിഡ് വന്ന സാഹചര്യത്തില്‍ ഒരാഴ്ചത്തെ ക്വാറന്റൈന്‍ അവര്‍ പറഞ്ഞാല്‍ IPL വെള്ളത്തിലായെന്ന് വരാം…

ആ ഒരാഴ്ച ഇപ്പോളേ മുന്‍കൂട്ടി കണ്ടാണ് ഈ ഒളിച്ചോട്ടം…IPL എല്ലാ വര്‍ഷവും നടക്കണതല്ലേ, ഇങ്ങനെ ഇംഗ്ലണ്ടിലൊരു സീരീസ് വിന്‍ ഇനി എന്ന് ഉണ്ടാവും എന്നാണ്…

വരുമാനം കിട്ടണ ഒരു പരിപാടിയും വെള്ളത്തിലാവാന്‍ BCCI തയ്യാറല്ല, ഇന്ത്യ എന്നും പറഞ്ഞ് ചങ്ക് പറിച്ച് കൊടുക്കാന്‍ നമ്മെ പോലുള്ള ആരാധകരുള്ളപ്പോള്‍ അവരെ വിഭജിച്ച് മുംബൈ, ചെന്നൈ,ബാംഗ്ലൂര്‍,ഹൈദരാബാദ്,ഡല്‍ഹി,കൊല്‍ക്കത്ത,പഞ്ചാബ്,രാജസ്ഥാന്‍ ആരാധകര്‍ എന്നാക്കി മാറ്റി പരസ്പരം തെറി വിളിക്കാന്‍ പ്രാപ്തരാ്ക്കി മാറ്റിയ BCCI ക്ക് ഈ ചെയ്യുന്നതൊന്നും നമുക്ക് മനസ്സിലാവാത്ത രീതിയില്‍ മാറ്റി എടുക്കാവുന്നതേ ഉള്ളൂ..

അല്ലേലും നമ്മള്‍ക്ക് തന്നെ, എന്തിന്ത്യാ..എന്ത് ഇംഗ്ലണ്ടിലെ പരമ്പര..IPL മതി മുക്കാല്‍ പേര്‍ക്കും.. IPL വിജയിക്കട്ടെ… BCCI കാശ് വന്ന് ചീര്‍ത്ത് ചീര്‍ത്ത് വളരട്ടെ!!!

എഴുതിയത് – Haris Marathamcode