സാമാന്യബുദ്ധി ഇല്ലാ. ഗംഭീറിനും രോഹിത് ശര്‍മ്മക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം.

e4943b5d 5257 4e98 b4e6 944bd7cf30ae e1729165570933

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി നേരിട്ട ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും എതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. മത്സരത്തില്‍ 8 വിക്കറ്റുകളുടെ വിജയവുമായി 36 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ന്യൂസിലൻഡ് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം നേടി.

ഇപ്പോള്‍ മത്സരത്തിനിടയിലെ തീരുമാനങ്ങൾക്കെതിരെ മനോജ് തിവാരി എത്തിയിരിക്കുകയാണ്. തീരുമാനങ്ങള്‍ എടുക്കുന്ന ഹെഡ് കോച്ചിൻ്റെയും ക്യാപ്റ്റൻ്റെയും സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

“ചില സമയങ്ങളിൽ എനിക്ക് ഈ തീരുമാനങ്ങൾ മനസ്സിലാകില്ല. സാമാന്യബുദ്ധി കുറവാണെന്ന് തോന്നുന്നു. പരിശീലകനോ ക്യാപ്റ്റനോ എന്തൊക്കെയോ തെളിയിക്കാൻ ശ്രമിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല. പുതിയ പരിശീലകനോ പുതിയ ക്യാപ്റ്റനോ എത്തുമ്പോള്‍ അവർ വ്യത്സതമായി ചെയ്യാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു,” മനോജ് തിവാരി ക്രിക്ബസ് യൂട്യൂബ് ചാനലിൽ പറഞ്ഞു.

നാലാം ഇന്നിംഗ്സിൽ ന്യൂസിലൻഡിന് 107 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയത്. മത്സരത്തില്‍ അശ്വിനെ വൈകി ബോള്‍ നല്‍കിയതും മനോജ് തിവാരി ചോദ്യം ചെയ്തു.

“സ്പിന്നർമാരിൽ ഒരാൾ കുറവ് ബൗൾ ചെയ്യപ്പെടുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് അശ്വിനായിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തിന് 500-ലധികം ടെസ്റ്റ് വിക്കറ്റുകൾ ഉണ്ട്. നിങ്ങൾ 107 റണ്‍സ് പ്രതിരോധിക്കുമ്പോൾ, എന്തുകൊണ്ടാണ് നിങ്ങൾ അവനെ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ആക്രമണത്തിൽ കൊണ്ടുവരാത്തത്. ? നല്ല ക്യാപ്റ്റൻമാരും തെറ്റുകൾ വരുത്തുന്നു, പക്ഷെ അവിടെയാണ് ടീമിന് ശരിയായ ഉപദേശം കൊടുക്കേണ്ട ജോലി കോച്ച് ചെയ്യേണ്ടത്. പക്ഷെ ബെഗംളൂരു ടെസ്റ്റില്‍ എന്ത് കൊണ്ട് അതുണ്ടായില്ല എന്നതിനെക്കുറിച്ച് എനിക്കറിയില്ല. ” മനോജ് തിവാരി പറഞ്ഞു.

Read Also -  മുംബൈ ടീമില്‍ നിന്നും പൃഥി ഷായെ ഒഴിവാക്കി. കാരണം ഇതാണ്.

പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബര്‍ 24 നാണ്. പൂനൈയിലാണ് മത്സരം ഒരുക്കിയട്ടുള്ളത്.

Scroll to Top