ഒന്നാന്തരം റണ്ണൗട്ട്. എന്നാല്‍ ഔട്ട് നല്‍കാതെ അംപയര്‍. കാരണം ഇതാണ്.

australia vs west indies run out

ഓസ്ട്രേലിയയും വിന്‍ഡീസും തമ്മിലുള്ള രണ്ടാം ടി20 യില്‍ വിചിത്രമായ ഒരു സംഭവം നടന്നു. ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് 19ാം ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലായിരുന്നു.

ഓവറിലെ മൂന്നാം പന്തില്‍ പതിന്നൊമനായ അല്‍സാരി ജോസഫ് അതിവേഗ സിംഗളിനായി ശ്രമിച്ചു. എന്നാല്‍ മിച്ചല്‍ മാര്‍ഷിന്‍റെ ത്രോ പിടിച്ചെടുത്ത സ്പെന്‍സര്‍ ജോണ്‍സന്‍ ബെയ്ല്‍സ് തെറിപ്പിച്ചു. ഈ സമയം അല്‍സാരി ജോസഫ് ക്രീസില്‍ ഉണ്ടായിരുന്നില്ലാ.

alzarri joseph 110329995 16x9 0

ബിഗ് സ്ക്രീനില്‍ റിപ്ലേ കാണിച്ചതോടെ ഓസ്ട്രേലിയന്‍ താരങ്ങള്‍ ആഘോഷം തുടങ്ങി. എന്നാല്‍ അംപയര്‍മാര്‍ ഔട്ട് വിധിച്ചില്ലാ. ഓസ്ട്രേലിയന്‍ താരങ്ങള്‍ അപ്പീല്‍ നടത്തിയില്ലാ എന്ന് പറഞ്ഞാണ് അംപയര്‍ ഈ തീരുമാനം എടുത്തത്.

ക്രിക്കറ്റ് നിയമത്തിലും ഇത് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഫീല്‍ഡര്‍ അപ്പീല്‍ ചെയ്തില്ലെങ്കില്‍ നിയമാനുസൃതമായി പുറത്തായാലും അംപയര്‍ ഔട്ട് നല്‍കില്ലാ.

അതേ സമയം മത്സരത്തില്‍ വിജയിക്കാന്‍ ഓസ്ട്രേലിയക്ക് സാധിച്ചു. ഓസ്ട്രേലിയ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 34 റണ്‍സിന്‍റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്.

Read Also -  2007 ലോകകപ്പ് ഫൈനലിൽ അമിത ആത്മവിശ്വാസമാണ് ചതിച്ചത്. മിസ്ബാ ഉൾ ഹഖ്
Scroll to Top