ഇത്തവണ കോഹ്ലി രക്ഷപെട്ടു :ചിരിയോടെ ഓൺ ഫീൽഡ് അമ്പയർ

മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ തങ്ങളുടെ അധിപത്യം മൂന്നാം ദിനവും തുടർന്ന് ഇന്ത്യൻ ടീം. കിവീസിനെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം മുന്നിൽ നിൽക്കുമ്പോൾ എതിരാളികൾക്ക് പിന്തുടരേണ്ടത് വമ്പൻ വിജയലക്ഷ്യം. മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് ലഭിച്ചത് മിന്നും തുടക്കം. മായങ്ക് അഗർവാൾ :പൂജാര ഓപ്പണിങ് ജോഡി സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയപ്പോൾ ഇന്ത്യൻ ടീം സ്കോർ അതിവേഗം ഇരുന്നൂറ് കടന്നു.

മികച്ച ഫോമിലുള്ള മായങ്ക് അഗർവാൾ ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്ക്‌ ശേഷം രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി നേടിയപ്പോൾ അർദ്ധ സെഞ്ച്വറിക്ക്‌ മൂന്ന് റൺസ്‌ മാത്രം അകലെ പൂജാരക്ക്‌ തന്റെ വിക്കറ്റ് കൂടി നഷ്ടമായി. ശേഷം വന്ന എല്ലാവരും അടിച്ച് കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ 276 റൺസിൽ ഡിക്ലയർ ചെയ്തു.

എന്നാൽ വീണ്ടും ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ചർച്ചയായി മാറുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. താരം വളരെ മനോഹരമായി രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്തപ്പോൾ മറ്റൊരു സെഞ്ച്വറിയാണ് ആരാധകർ എല്ലാം പ്രതീക്ഷിച്ചത്. കഴിഞ്ഞ രണ്ട് വർഷ കാലമായി സെഞ്ച്വറികൾ ഒന്നും തന്നെ നേടുവാൻ കഴിയാതെ മോശം ബാറ്റിങ് ഫോമിലാണ് വിരാട് കോഹ്ലി. താരം ആദ്യം ഇന്നിങ്സിൽ വിവാദപരമായ ഒരു തീരുമാനത്തിൽ കൂടി പുറത്തായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

സമാനമായ ഒരു ബോളിൽ താരം എൽബിഡബ്ലയ നേരിടേണ്ടി വന്നെങ്കിലും ഇത്തവണ ഓൺ ഫീൽഡ് അമ്പയർ നോട്ട് ഔട്ട് വിധിച്ചു. ശേഷം റിവ്യൂ നൽകിയ കിവീസ് നായകൻ സാഹചര്യം കൂടുതൽ നാടകീയമാക്കി.

മൂന്നാം അമ്പയർ അനേകം തവണ വിശദമായ പരിശോധനകൾക്ക് ശേഷം ഇത് നോട്ട് ഔട്ട്‌ എന്നത് പിന്നീട് ഉറപ്പിക്കുകയായിരുന്നു. ഓൺ ഫീൽഡ് അമ്പയർ തീരുമാനത്തോടാണ് മൂന്നാം അമ്പയർ ഒപ്പം നിന്നത് എങ്കിലും ആദ്യ ഇന്നിങ്സിൽ കോഹ്ലി വിക്കറ്റ് നഷ്ടമായ കാഴ്ച എല്ലാവരിലും ഒരിക്കൽ കൂടി ഓർമ്മ വന്നു.

മൂന്നാം അമ്പയർ തീരുമാനം അറിയിച്ച ശേഷം ഓൺ ഫീൽഡ് അമ്പയർ നിതിൻ മേനോൻ ചിരിച്ചത് ശ്രദ്ധേയമായി. കൂടാതെ ആ നിമിഷം കമന്റേറ്റർമാരും ഈ സംഭവത്തെ വളരെ രസകരമായി ചർച്ചയാക്കി മാറ്റി.

Previous articleസ്പെഡര്‍ക്യാം കുടുങ്ങി. ഗ്രൗണ്ടില്‍ രസകരമായ കാഴ്ച്ചകള്‍
Next article2021ലും സൂപ്പർ ഹിറ്റ് :അശ്വിന് വീണ്ടും റെക്കോർഡ്